അമേരിക്കക്ക്​ പിന്നാലെ ബ്രിട്ടനും; െഎ.ടി മേഖലയിൽ കഷ്​ടകാലം ഒഴിയുന്നില്ല

അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും െഎ.ടി മേഖലയിൽനിന്നുള്ള പ്രഫഷനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതോടെ, െഎ.ടി മേഖല കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്. യു.കെ ഗവൺമെൻറ് പുതുതായി ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ ചുരുങ്ങിയത് അരലക്ഷേത്താളം പ്രഫഷനലുകളെയെങ്കിലും പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതോടൊപ്പം ഹ്രസ്വകാല വിസകൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. സാധാരണഗതിയിൽ ബ്രിട്ടനിൽ ഏറ്റെടുക്കുന്ന പ്രോജക്ട് ജോലികൾക്കായി ഇന്ത്യയിൽനിന്ന് െഎ.ടി വിദഗ്ധരെ അയക്കുന്നതിന് കമ്പനികൾ ഉപേയാഗപ്പെടുത്തുന്നത് ഹ്രസ്വകാല വിസാ വിഭാഗത്തിൽപെടുന്ന ടയർ-2 വിസയിലാണ്.

എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ബ്രിട്ടൻ ഇൗ വിഭാഗം വിസയുടെ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, നിലവിൽ ഇത്തരം വിസയിൽ  ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. കാരണം, ഷോർട് ടേം വിസ പുതുക്കിനൽകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അതോടെ, നിലവിൽ ഹ്രസ്വകാല വിസയിൽ വിവിധ പ്രോജക്ടുകളുടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ വിസാ കാലാവധി കഴിഞ്ഞാൽ മടങ്ങേണ്ടിവരും. പല പ്രോജക്ടുകളിനിന്നും പാതിവഴിയിൽ ആളുകളെ പിൻവലിക്കേണ്ടിവരുമെന്ന ആശങ്ക െഎ.ടി കമ്പനികൾക്കുമുണ്ട്.

ഇതോടൊപ്പം, വർക്ക് വിസ അനുവദിക്കുന്നതിന് കുറഞ്ഞ ശമ്പളം 41,500 പൗണ്ട് ആയി ഉയർത്തിയിട്ടുമുണ്ട്. നിലവിലുള്ള മിനിമം േവതനത്തെക്കാൾ 70 ശതമാനം കൂടുതലാണിത്. കൂടുതൽ സ്വദേശികൾക്ക് ജോലി നൽകുകയെന്ന നയത്തിെൻറ ഭാഗമായാണിത്. ശമ്പളകാര്യത്തിൽ വിദേശികളും സ്വദേശികളും തമ്മിൽ കാര്യമായി അന്തരമില്ലാതെ വരുേമ്പാൾ, െഎ.ടി കമ്പനികൾ സ്വദേശികൾക്ക് കൂടുതലായി ജോലി നൽകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയുടെ പിന്നാലെ ബ്രിട്ടനും മിനിമം വേതന മാനദണ്ഡം ഉയർത്തിയത്.

െഎ.ടി രംഗത്തെ തുടക്കക്കാരായ എൻജിനീയർമാർക്കും ഇൗ നീക്കം തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിലവിൽ, അഞ്ചുവർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ളവർക്ക്  ശരാശരി 33,000 പൗണ്ടും അഞ്ചുവർഷത്തിനും പത്തുവർഷത്തിനുമിടയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് 40,000 പൗണ്ടുമാണ് ശമ്പളം. ശമ്പളത്തിലെ ഇൗ അന്തരം കാരണമായി പല കമ്പനികളും തുടക്കക്കാർക്ക് മുൻഗണന നൽകിയിരുന്നു. എന്നാൽ, സ്ഥിരം ജോബ് വിസ അനുവദിക്കണമെങ്കിൽ 41,500 പൗണ്ട് മിനിമം ശമ്പളം നൽകണമെന്ന വ്യവസ്ഥ നിലവിൽവരുന്നതോടെ തുടക്കക്കാരെ ജോലിക്ക് വെക്കുന്നതുകൊണ്ട് ശമ്പളയിനത്തിൽ ലഭിക്കുന്ന ലാഭം ഇല്ലാതാകും.

അതോടെ കമ്പനികൾ പ്രവൃത്തിപരിചയം കൂടുതലുള്ളവരെയാകും പരിഗണിക്കുക. ഇത് തുടക്കക്കാരുടെ അവസരമില്ലാതാക്കും. ഇന്ത്യൻ െഎ.ടി ബിസിനസിെൻറ 17 ശതമാനവും യു.കെയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മാത്രമല്ല, പല െഎ.ടി കമ്പനികളും തങ്ങളുടെ യൂറോപ്യൻ ബിസിനസിെൻറ ഇടത്താവളമായി യു.കെയെയാണ് ഉപയോഗിക്കുന്നതും. അതിനാൽ, അവിടെ ഏർപ്പെടുത്തുന്ന ഏത് വിസാ നിയന്ത്രണങ്ങളും ഇന്ത്യൻ െഎ.ടി കമ്പനികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഡോണാള്‍ഡ് ട്രംപ്  പ്രസിഡൻറായി അധികാരമേറ്റശേഷം സ്വദേശികൾക്ക് ജോലി സാധ്യത വർധിപ്പിക്കുന്നതിെൻറ ഭാഗമായി പ്രഫഷനൽ  വിസകൾക്ക് അമേരിക്കയിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോലി സാധ്യതകൾ കടൽകടക്കുന്നത് ഒഴിവാക്കാൻ വിദേശത്ത് കോള്‍ സെൻററുകള്‍ ആരംഭിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കാവുന്ന ധനസഹായവും വായ്പകളും നിഷേധിക്കുന്നതിനുള്ള ബില്ല് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കോള്‍ സെൻററുകളെ തിരിച്ചുകൊണ്ടുവരിക വഴി 25 ലക്ഷത്തോളം അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണിത്.

ഇതോടൊപ്പം എച്ച് 1 ബി വിസക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിക്കൊണ്ടും സ്വദേശികൾക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. പ്രഫഷനൽ വിസയിലത്തെുന്നവരുടെ മിനിമം വേതനം 130,000 ഡോളറാക്കണമെന്ന ബില്ലും യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം 60,000 ഡോളർ എന്നതിൽനിന്നാണ് ഒറ്റയടിക്ക് ഇരട്ടിയിലേറെയായി വർധിപ്പിച്ചത്. അമേരിക്കന്‍ ഐ.ടി കമ്പനികള്‍ ഇന്ത്യയില്‍നിന്നും മറ്റും ഐ.ടി പ്രഫഷനലുകളെ ജോലിക്കെടുക്കുന്നത് മിടുക്കന്മാരായ ജോലിക്കാരെ താരതമ്യേന കുറഞ്ഞ ശമ്പളം നല്‍കി നിയമിക്കാം എന്ന ആകര്‍ഷണം കാരണമായാണ്. പുതിയ നിയന്ത്രണങ്ങളോടെ അമേരിക്കയില്‍നിന്നുള്ളവരെതന്നെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇൗ സ്ഥിതിതന്നെയാണ് ബ്രിട്ടനിലും വരാനിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

Tags:    
News Summary - crysis of it sector in britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.