ഇൻഫോസിസ്​: പ്രതിസന്ധി രൂക്ഷമാകുന്നു

മുംബൈ:  സി.ഇ.ഒ വിശാൽ സിക്കയുടെ ഭരണനിർവഹണത്തിലെ പ്രശ്​നങ്ങളെ തുടർന്ന്​ ഇൻഫോസിസിലുണ്ടായ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിശാൽ സിക്കയുടെ ചില നടപടികൾ ഇൻഫോസിസി​െൻറ സ്ഥാപകൻ എൻ.ആർ. നാരായാണ മൂർത്തിയുടെ അതൃപ്​തിക്ക്​ കാരണമായിരുന്നു. ഇവർ  തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ്​ ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക്​ കാരണം​. 

 സി.ഇ.ഒ സിക്കയുടെ ശമ്പളം വൻതോതിൽ ഉയർത്തിയതും പിരിഞ്ഞുപോയ സി.എഫ്.ഒ രാജീവ്​ബൻസാലിന്​ വൻ തുക നഷ്​ട പരിഹാരം നൽകിയതുമാണ്​ ഇൻഫോസിസ്​ സ്ഥാപകരിൽ കമ്പനിയുടെ ഭരണം സംബന്ധിച്ച്​ അതൃപ്​തി വളരുന്നതിന്​ കാരണമായത്​.

ഇൻഫോസിസിലെ കലഹം ഒാഹരി വിപണിയിലും പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്​​. ഇൻഫോസിസ്​ സ്ഥാപകൻ നാരയണ മൂർത്തി കമ്പനിയുടെ ഭരണത്തിനെതിരെ പരസ്യമായി രംഗത്ത്​ വന്നതെന്തുകൊണ്ടാണെന്ന്​ മനസിലാവുന്നില്ലെന്ന്​ ഒാഹരി വിപണിയിലെ ഫണ്ട്​ മാനേജർമാർ പ്രതികരിച്ചു. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാ​​​​ണെങ്കിൽ അത്​ ഇൻഫോസിസ്​ ഒാഹരികളെയും ബാധിക്കുമെന്നും ഇവർ പറഞ്ഞു.

Tags:    
News Summary - crisis in infosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.