സ്​നാപ്​ഡീൽ സി.ഇ.ഒക്കെതിരെ വഞ്ചനക്കേസ്​

ബംഗളൂരു: ഒാൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്നാപ്ഡീലിെൻറ സി.ഇ.ഒക്കെതിരെ വഞ്ചനക്കേസ്. ബംഗളൂരുവിലെ കോടതിയാണ് കുനാൽ ബാലിനെതിരെ വഞ്ചനക്കേസ് ചുമത്താൻ ഉത്തരവിട്ടത്. സ്റ്റെയിൻസ്റ്റല്ല സഹസ്ഥാപകൻ വഞ്ചനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ ഇന്ത്യൻ കമ്പനിയുടെ സി.ഇ.ഒ കൂടി സമാനമായ കേസിൽ പ്രതിയാവുന്നത്.

ബംഗളൂരു ഫാഷൻ വീക്കുമായി ബന്ധപ്പെട്ട് നഗരത്തിലെ ഇവൻറ് മാനേജ്മെൻറ് കമ്പനിക്ക് സ്നാപ്ഡീൽ മൂന്ന് വർഷത്തെ കരാർ നൽകിയിരുന്നു. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്സ്നാപ്ഡീൽ കരാറിൽ നിന്ന് പിൻമാറിയെന്ന് കാണിച്ച് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഇൗ പരാതിയിലാണ് കേസെടുക്കാൻ കോടതിയുടെ ഉത്തരവ്.

കേസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്സ്നാപ്ഡീൽ അറിയിച്ചു. ഇന്ത്യയിലെ മറ്റൊരു ഒാൺലൈൻ റീടെയിലറായ ഫ്ലിപ്കാർട്ടുമായി ലയിക്കാനുള്ള ശ്രമത്തിലാണ് സ്നാപ്ഡീൽ.

Tags:    
News Summary - Bengaluru Court Orders Cheating Case Against Snapdeal CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.