യു.എസിലേക്ക് ​എയർ ഇന്ത്യയുടെ കൂടുതൽ​ സർവീസുകൾ​ 

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ രണ്ട്​ അമേരിക്കൻ നഗരങ്ങളിലേക്ക്​ കൂടി നേരിട്ട്​ വിമാന സർവീസുകൾ ആരംഭിക്കുന്നു. ലോസ്​ ആഞ്ചലസ്​, ഹൂസ്​റ്റൺ എന്നീ നഗരങ്ങളിലേക്കാണ്​ സർവീസ്​ ആരംഭിക്കുന്നത്​. ഡൽഹിയിൽ  നിന്ന്​ വാഷിങ്ടണിലേക്കുള്ള സർവീസ്​ ആരംഭിച്ച്​ ദിവസങ്ങൾക്കകമാണ്​ പുതിയ സർവീസും എയർ ഇന്ത്യ ആരംഭിക്കുന്നത്​.

വാഷിങ്​ടണിലേക്കുള്ള വിമാന സർവീസി​​െൻറ ലോഞ്ചിങ്​ നിർവഹിച്ചതിന്​ ശേഷം എയർ ഇന്ത്യ ചെയർമാൻ എം.ഡി അശ്വാനി ലോഹാനിയാണ്​ പുതിയ സർവീസകളെ കുറിച്ചുള്ള സൂചനകൾ നൽകിയത്​. ​ഇതിൽ ലോസ്​ ആഞ്ചലസിലേക്കുള്ള സർവീസ്​ ഒക്​ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൂസ്​റ്റണിലേക്കോ, ഡള്ളാസിലേക്കോ ആയിരിക്കും മറ്റൊരു സർവീസ്​. എന്നാൽ ഇത്​ എപ്പോൾ ആരംഭിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കിയില്ല.

ന്യൂയോർക്ക്​, ചി​ക്ക​ാഗോ, സാൻഫ്രാൻസിസ്​​കോ എന്നീ നഗരങ്ങളിലേക്ക്​ സർവീസ്​ ആരംഭിച്ചതിന്​ ശേഷം നാലാമത്തെ യു.എസ്​ നഗരത്തിലേക്കാണ്​ എയർ ഇന്ത്യ നേരിട്ട്​ വിമാന യാത്രക്കുള്ള അവസരം ഒരുക്കുന്നത്​. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിലാണ്​ പുതിയ സർവീസുകളെന്നതും ശ്രദ്ധേയമാണ്​.

Tags:    
News Summary - air india operate more service to us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.