തുടരുമോ ഇല്ലയോ ഇന്ത്യയും കാത്തിരിക്കുന്നു

യൂറോപ്യന്‍ യൂനിയനിലെ വന്‍ സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറെടുക്കുകയാണ്. 1992-ലെ മാസ്ട്രിച്ച് ഉടമ്പടിയിലൂടെ യൂറോപ്യന്‍ യൂനിയന്‍ എന്ന  ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വന്നപ്പോള്‍ ബ്രിട്ടനും അംഗരാജ്യമായി. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപാര നയം, പൊതു മത്സ്യബന്ധന നയം എന്നിവയാണ് യൂനിയന്‍്റെ പ്രത്യേകത. പൊതുപൗരത്വം പോലുള്ള നയങ്ങളും നടപ്പാക്കാനിരിക്കയാണ് ബ്രിട്ടന്‍ യൂനിയനില്‍ നിന്നും ബ്രെക്സിറ്റ് ആവശ്യവുമായി ഹിത പരിശോധന നടത്തുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരി നിക്ഷേപകര്‍ ബ്രെക്സിറ്റ് ഫലം കാത്തിരിക്കുകയാണ്. ബ്രെക്സിറ്റ് നേടുകയാണെങ്കില്‍ അത് യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇതര രാഷ്ട്രങ്ങളുടെയും വാണിജ്യ, വ്യവസായ ബന്ധങ്ങളെ ബാധിച്ചേക്കാം. യൂനിയനിലെ ഏകീകൃത കമ്പോളം, പൊതുവ്യാപാരനയം എന്നിവയില്‍ നിന്നും സ്വതന്ത്രമാകുന്ന ബ്രിട്ടന്‍ വ്യാണിജ്യ-വ്യവസായനയങ്ങള്‍ ആഭ്യന്തരതലത്തിലേക്ക് മാറ്റുമ്പോള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ അത് ബാധിക്കും.

ഇന്ത്യയാകട്ടെ യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് ബ്രിട്ടനുമായാണ്. യൂനിയനിലെ ഏക കയറ്റുമതി വിപണിയും ബ്രിട്ടന്‍ തന്നെയാണ്. 14.02 ബില്യണിന്‍്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവില്‍ ബ്രിട്ടനുമായുള്ളത്. ഇതില്‍ 8.83 ബില്യണ്‍ കയറ്റുമതിയും 5.19 ബില്യണിന്‍്റെ  ഇറക്കുമതിയുമാണുള്ളതെന്ന് കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയത്തിന്‍്റെ  കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്‍്റെ (ജി.ഡി.പി) 0.7 ശതമാനമാണ് ബ്രിട്ടനിലേക്കുള്ള കയറ്റുമതി. ബ്രെക്സിറ്റ് നേടിയാല്‍ രണ്ടുവര്‍ഷത്തിനിടെ ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി 25 ശതമാനത്തോളം കുറയുമെന്നാണ് സാമ്പത്തിക പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ 0.2 ശതമാനം വരെ കുറവുവരാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ കറന്‍സിയുടെ മൂല്യയിടവിനും ബ്രെക്സിറ്റ് കാരണമാകും. ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയെ അത് സാരമായി ബാധിക്കും. ബ്രിട്ടീഷ് പൗണ്ടിന്‍്റെ മൂല്യം 12 ശതമാനം ഇടിവു വന്നേക്കാം. ഇത് കൂടുതല്‍ നഷ്ടമുണ്ടാക്കുക ബാങ്കിങ് ഓഹരികളെയും ബഹുരാഷ്ട്ര കമ്പനികളെയുമാണ്. കറന്‍സിയുടെ മൂല്യമിടിഞ്ഞാല്‍ ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശനിരക്ക് ഉയര്‍ത്തും. അതോടെ, വായ്പ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാവും.

പൗണ്ടിന്‍റെ മൂല്യമിടിവ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്കും കാരണമാകും. ചൈനീസ് കറന്‍സിയായ യെന്‍, ഡോളര്‍ എന്നിവയുടെ വിനിമയ നിരക്കിനെയും ഇത് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. യൂനിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ പിന്‍മാറുന്നതോടെ യൂറോയുടെയുടെ  മൂല്യത്തിനും ഇടിവു വരാം. ഇത് യൂറോപ്പിലേക്കുള്ള  ഏഷ്യന്‍ രാജ്യങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവയുടെ വിപണിയെയും ഇത് ഉലക്കും. ബ്രിട്ടനിലുള്ള ടെക്നോളജി, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലുള്ള ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയെ ബ്രെക്സിറ്റ് ബാധിക്കുമെന്നു ഉറപ്പാണ്. ഇന്ത്യന്‍ ഐ.ടി മേഖലയിലും പ്രത്യാഘാതങ്ങളുണ്ടാകും.

യൂറോപ്പിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബ്രിട്ടനായതിനാല്‍, പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ച്  സ്വര്‍ണം പോലുള്ള നിക്ഷേപത്തിലേക്ക് മാറ്റും. എന്നാല്‍ ബ്രെക്സിറ്റ് മൂലമുണ്ടാകുന്ന വിപണി, വിനിമയ ഇടിവ് അധികകാലം നീണ്ടു നില്‍ക്കില്ളെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏക വിസാ നയത്തിലൂടെ യൂനിയനില്‍ നിന്നും മാറി നില്‍ക്കുന്ന ബ്രിട്ടന്‍ പുറത്തുപോകുമ്പോള്‍ കുടുതല്‍ വിദേശിയരെ അകറ്റി നിര്‍ത്തും. എമിഗ്രേഷന്‍ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതു വഴി കുടിയേറ്റത്തെ തടയാന്‍ കഴിയുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇത് ഇന്ത്യപോലുള്ള വികസിത രാഷ്ട്രങ്ങളെ ബാധിക്കും. തൊഴിലസവരങ്ങള്‍ തദ്ദേശീയര്‍ക്കു മാത്രമായി ഒതുങ്ങുമ്പോള്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റു രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരിക.

 ’70കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറി ലോകത്തെ ഏറ്റവും സാമ്പത്തികമായ അഞ്ചാമത്തെ രാഷ്ട്രമാവാന്‍ ബ്രിട്ടനെ സഹായിച്ചത് യൂനിയന്‍െറ ഭാഗമായതാണെന്ന് വാദിക്കുന്നവര്‍ ബ്രിട്ടന്‍ യൂനിയനില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്ക, ജര്‍മിനി, ചൈന മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവരും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നില്ല.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.