ഓണ്‍ ലൈനിലും ഇനി ‘എക്സ്ചേഞ്ച്’ വില്‍പ്പന

ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാരികളല്‍നിന്ന് പുതിയഫോണ്‍ വാങ്ങിയാല്‍ പഴയഫോണ്‍ കൈമാറി വിലയില്‍ തട്ടിക്കിഴിക്കാന്‍ പറ്റുന്നില്ളെന്ന് പരാതിയുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം. സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ വില്‍പ്പനക്ക് ‘എക്സ്ചേഞ്ച്’പദ്ധതി പരീക്ഷിക്കാനാണ് പ്രമുഖ വ്യാപാരികളായ ഫ്ളിപ്കാര്‍ട്ടിന്‍െറ തീരുമാനം. എല്ലാ വര്‍ഷവും ഒരു പുതിയ ഫോണ്‍ ഉപഭോക്താവിനെക്കൊണ്ടു വാങ്ങിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍, ടെലിവിഷന്‍ വിഭാഗത്തിലെ വില്‍പ്പനയുടെ 20 ശതമാനം ഇത്തരത്തിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വര്‍ഷം മുഴുവന്‍ നടപ്പിലുള്ള പദ്ധതിയില്‍ മാസത്തിലെ ആദ്യ രണ്ടുദിവസം ‘ബിഗ് എക്സ്ചേഞ്ച്’ദിവസങ്ങളായും നടപ്പാക്കും.

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി ്തുടങ്ങിയിട്ടുണ്ട്. 10ല്‍ ഒന്ന് എന്ന  കണക്കില്‍ ഇപ്പോള്‍ തന്നെ വില്‍പ്പന ഈ വഴിക്കാണെന്നാണ് കണക്ക്. പുതിയ ഉല്‍പന്നം എത്തിക്കുന്ന വിതരണക്കാര്‍ തന്നെ കൈമാറ്റം ചെയ്യേണ്ട ഉപകരണം ഏഴെറ്റടുക്കും. നിര്‍മാതാക്കള്‍ക്കു തന്നെയോ സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വിപണിയിലോ ഇവ വില്‍ക്കും. ഫ്ളിപ്കാര്‍ട്ടിന്‍െറ തന്നെ സ്ഥാപനമായ ഇകാര്‍ട്ട് വഴിയായിരിക്കും ഇത്തരം ഇടപാടില്‍ 90 ശതമാനം സാധനങ്ങളുടെയും കൈമാറ്റം. ടെലിവിഷനുകള്‍ക്ക് ജീവീസ് കണ്‍സ്യൂമര്‍ സര്‍വീസുമായി ചേര്‍ന്ന് വില്‍പനാനന്തര സേവനവും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ പുതിയ ഫോണ്‍ വിപണിയുടെ 30 ശതമാനം വരുന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വിപണി. നേരത്തെ ചില പ്രമുഖ കമ്പനികള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണ്‍ലൈനില്‍ എക്്സ്ചേഞ്ച് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.