515 കോടി വാങ്ങി മല്ല്യ യുണൈറ്റഡ് സ്പിരിറ്റില്‍നിന്ന് പടിയിറങ്ങി

മുംബൈ: ഉല്‍പാദനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ  രണ്ടാമനുമായ മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡില്‍നിന്ന് ഉടമയായിരുന്ന വിജയ് മല്ല്യ പുറത്തേക്ക്. 2012ല്‍ യുണൈറ്റഡ് സ്പിരിറ്റിലെ തന്‍െറ ഭൂരിപക്ഷം ഓഹരികളും മനേജ്മെന്‍റ് നിയന്ത്രണവും മല്ല്യ ബ്രിട്ടണിലെ ഡിയാജിയോ എന്ന കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍, ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായി തുടര്‍ന്നുവരികയായിരുന്നു. എന്നാല്‍, വിവിധ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് മാറ്റാന്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് കഴിഞ്ഞ വര്‍ഷം നടപടി തുടങ്ങിയിരുന്നു. ഇതിന്‍െറ ഭാഗമായി 515 കോടി രൂപ കൂടി നല്‍കികൊണ്ടാണ് കമ്പനി മല്ല്യയെ ഒഴിവാക്കുന്നത്. ഇതിനുപുറമേ കമ്പനിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ബാധ്യതയില്‍നിന്ന് മല്ല്യയേയും കുടുംബത്തെയും ഒഴിവാക്കാനും ഇരുകൂട്ടരും ധാരണയിലത്തെി. കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ മല്ല്യയെ ‘ബോധപൂര്‍വം വീഴ്ച വരുത്തിയ’ വിഭാഗത്തില്‍പെടുത്തി പല ബാങ്കുകളും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കൂടുതല്‍ സമയവും അദ്ദേഹം ലണ്ടനിലാണ് ചെലവഴിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.