അഡിഡാസിന് സ്വന്തം ചില്ലറ വില്‍പ്പന ശാലകള്‍ തുറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ജര്‍മന്‍ സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ അഡിഡാസിന് പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള ചില്ലറ വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുമതി. അടുത്തവര്‍ഷം ആദ്യ സ്റ്റോര്‍ തുറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി ജൂലൈയില്‍ വ്യവസായ നയ പ്രോത്സാഹന വകുപ്പിന് കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഏക ബ്രാവന്‍ഡ് റീട്ടെയിലില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കമ്പനികള്‍ 30 ശതമാനം അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍നിന്ന് വാങ്ങണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. സ്വന്തം ചില്ലറ വില്‍പ്പനശാലകളും ഇകൊമേഴ്സ് ചാനലും വരുന്നത് കമ്പനിയുടെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡേവ് തോമസ് പറഞ്ഞു. നിലവില്‍ 760 ഫ്രാഞ്ചൈസി റീട്ടെയില്‍ സ്റ്റോറുകളാണ് അഡിഡാസ്, അഡിഡാസ് ഒറിജിനല്‍, റീബോക്ക് ബ്രാന്‍ഡുകളിലായുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.