കൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ബോയ്കോട്ട് ചൈന പ്രചാരണത്തെ മറികടക്കാൻ സ്റ്റോറുകൾക്ക് മുമ്പിൽ മെയ്ഡ് ഇൻ ഇന്ത്യ ബാനറുമായി ഷവോമി. കൊൽക്കത്തയിലെ എം.ഐ സ്റ്റോറുകൾക്കാണ് മെയ്ഡ് ഇൻ ഇന്ത്യ ബാനർ നൽകിയിരിക്കുന്നത്.
ഷവോമിയുടെ തീം കളർ ബാക്ക് ഗ്രൗണ്ടായി നൽകി വെളുത്ത നിറത്തിലാണ് മെയ്ഡ് ഇൻ ഇന്ത്യ എന്നെഴുതിയിരിക്കുന്നത്. കമ്പനിയുടെ ടി.വികൾ നിർമ്മിക്കുന്നത് ഇന്ത്യയിലാണെന്ന അവകാശവാദവുമായി ഷവോമി ഇന്ത്യ സി.ഇ.ഒ മനുകുമാർ ജെയിൻ നേരത്തെ രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് ഷവോമി തൊഴിൽ നൽകുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇന്ത്യയിൽ 31.2 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ നോട്ട് 9 പ്രോ മാക്സ് സെക്കൻഡുകൾക്കകമാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഗൽവാൻ താഴ്വരയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നാണ് ബോയ്കോട്ട് ചൈന കാമ്പയിൻ ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.