നിക്ഷേപകർക്ക്​ ആശ്വാസം; പി.എം.സിയിൽ നിന്ന്​ പിൻവലിക്കാവുന്ന തുക ഉയർത്തി

ന്യൂഡൽഹി: പ്രതിസന്ധിയിലായ പഞ്ചാബ്​-മഹാരാഷ്​ട്ര കോ. ഓപ്പറേറ്റീവ്​ ബാങ്കിൽ നിന്ന്​ പിൻവലിക്കാവുന്ന തുകയുടെ പ രിധി ഉയർത്തി. ആറുമാസത്തിനുള്ളിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 40,000ത്തിൽ നിന്ന്​ 50,000മായാണ്​ ആർ.ബി.ഐ ഉയർത്തിയത്​. ഇതോടെ ബാങ്കിലെ 78 ശതമാനം അക്കൗണ്ട്​ ഉടമകൾക്കും അവരുടെ മുഴുവൻ തുകയും അക്കൗണ്ടിൽ നിന്ന്​ പിൻവലിക്കാം. കഴിഞ്ഞ

സെപ്​റ്റംബറിൽ ബാങ്ക്​ പ്രതിസന്ധിയിലായതോടെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1000 രൂപയാക്കി കുറച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതോടെ ആർ.ബി.ഐ പിൻവലിക്കൽ പരിധി ഉയർത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ്​ പിൻവലിക്കാനുള്ള പരിധി ആർ.ബി.ഐ 40000 രൂപയാക്കിയത്​.

പി.എം.സി ബാങ്കിൽ സെപ്​റ്റംബർ മാസത്തിലാണ്​ ക്രമക്കേട് കണ്ടെത്തിയത്​. എച്ച്​.ഡി.ഐ.എല്ലിന്​ 6,500 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ്​ പി.എം.സിയിൽ ക്രമക്കേട്​ കണ്ടെത്തിയത്​.

Tags:    
News Summary - Withdrawal Limit Raised To Rs. 50,000 For Crisis-Hit PMC-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.