വിപ്രോ സി.ഇ.ഒ ആബിദലി രാജിവെച്ചു

ബംഗളൂരു: വിപ്രോ സി.ഇ.ഒ ആബിദലി നീമച്വാല രാജിവെച്ചു. കുടുംബത്തി​​​െൻറ ചുമതലകൾ നിർവഹിക്കുന്നതിനാണ്​ അദ്ദേഹം രാജിവെച്ചതെന്ന്​ വിപ്രോ പ്രസ്​താവനയിൽ അറിയിച്ചു. പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നത്​ വരെ ആബിദലി ചുമതലയിൽ തുടരുമെന്നും വിപ്രോ വ്യക്​തമാക്കി.

2015ലാണ്​ ടി.സി.എസിൽ നിന്ന്​ ഗ്രൂപ്പ്​ പ്രസിഡൻറായി ആബിദലി വിപ്രോയിലെത്തുന്നത്​. 2016ൽ അദ്ദേഹം സി.ഇ.ഒയായി നിയമിതനായത്​. 2021 ജനുവരി 31നാണ്​ സി.ഇ.ഒ സ്ഥാനത്ത്​ ആബിദലിയുടെ കാലാവധി അവസാനിക്കുന്നത്​.

കഴിഞ്ഞ നാല്​ വർഷത്തെ ആബിദലിയുടെ നേതൃത്വത്തിനും സംഭാവനകൾക്കും നന്ദിപറയുകയാണ്​. ആബിദി​​​െൻറ കുറേ വർഷത്തെ പ്രവർത്തനം വിപ്രോയുടെ ഡിജിറ്റൽ ബിസിനസ്​ ആഗോളതലത്തിൽ വർധിക്കുന്നതിന്​ കാരണമായിട്ടുണ്ടെന്ന്​ വിപ്രോ ചെയർമാൻ റിഷാദ്​ പ്രേംജി പറഞ്ഞു.

Tags:    
News Summary - Wipro CEO Abidali Neemuchwala steps down-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.