ന്യൂഡൽഹി: ഇടക്കാല കേന്ദ്രബജറ്റ് വെള്ളിയാഴ്ച രാവിലെ 11ന് ധനവകുപ്പിെൻറ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പു നേരിടാൻ ഒരുങ്ങുന്ന മോദി സർക്കാറിെൻറ അവസാന ബജറ്റിൽ ജനപ്രിയത നേടാനുള്ള വാഗ്ദാനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ആദായനികുതി ഇളവുപരിധി വർധിപ്പിച്ച് ഇടത്തരക്കാരെ സന്തോഷിപ്പിക്കാൻ ബജറ്റിലൂടെ ശ്രമിക്കുമെന്നാണ് സൂചന. കടുത്ത പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലക്ക് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കർഷകരെ സമാശ്വസിപ്പിക്കുന്നതും സർക്കാറിെൻറ പരിഗണനയിലുണ്ട്. ധനക്കമ്മി വർധിക്കാതെ എന്തൊക്കെ ഇളവുകളുടെ മേെമ്പാടി നൽകാനാവുമെന്നതാണ് വെല്ലുവിളി. ബജറ്റിന് മാർഗരേഖയാവുന്ന സാമ്പത്തിക സർവേ ഇക്കുറിയില്ല. പുതിയ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിക്കുന്ന ബജറ്റിനോപ്പമാവും നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവേ പാർലമെൻറിെൻറ മേശപ്പുറത്ത് വെക്കുക. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും, തെരഞ്ഞെടുപ്പായത് കൊണ്ടാണ് ഇടക്കാല ബജറ്റ് വരുന്നത്.
ഏപ്രിൽ മുതൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള മൂന്നു മാസത്തേക്ക് സർക്കാറിെൻറ ചെലവുകൾ നടത്തുന്നതിനു ഖജനാവിൽനിന്ന് പണം എടുക്കുന്നതിന് പാർലമെൻറിെൻറ അനുമതി തേടുന്ന വോട്ട് ഒാൺ അക്കൗണ്ടാണ് ഫലത്തിൽ മോദിസർക്കാർ അവതരിപ്പിക്കുന്നത്. പുതിയ സർക്കാറാണ് അടുത്ത സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.