കേന്ദ്രബജറ്റിന്​ പിന്നാലെ സ്വർണവില കുതിച്ചുയർന്നു

കൊച്ചി: രണ്ടാം മോദി സർക്കാറി​​​​െൻറ കന്നി ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതിനുപിന്നാെല സ്വർണവി ലയിൽ വൻ വർധന. പവന്​ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,680 രൂപയിലാണ് എത്തിനിൽക്കുന്നത്. ഗ്രാമിന് 3210 രൂപ.

സ്വർണ ത്തി​​​​​െൻറ കസ്​റ്റംസ് തീരുവ 2.5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് 10 ശതമാനമായി രുന്നു. ബജറ്റിന്​ തൊട്ടുപിന്നാെല സ്വർണവില കൂടാൻ കാരണമിതാണ്. വെള്ളി, രത്നം എന്നിവയുടെ വിലയിലും വ്യത്യാസമുണ്ട്. അടുത്ത ദിവസങ്ങളിലും സ്വർണവില വർധനവുണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് മർച്ചൻറ്സ് അസോ. രക്ഷാധികാരിയും ഭീമ ഗോൾഡ് എം.ഡിയുമായ ബി. ഗിരിരാജൻ പറഞ്ഞു.

ബജറ്റ് ദിനമായ വെള്ളിയാഴ്ച ഉച്ചവരെ വില നിശ്ചയിക്കാത്തതിനാൽ സ്വർണവിൽപന നടന്നില്ല. ഉച്ചക്കുശേഷമാണ് 25,680 രൂപയായി സ്വർണവ്യാപാരികൾ പ്രഖ്യാപിച്ചത്. ജൂൺ 25നും സ്വർണവില 25,680ൽ എത്തിയിരുന്നു. ഫെബ്രുവരി 20ന് പവ​​​​​െൻറ വില കാൽലക്ഷം കടന്ന് 25,160 ആയി. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് സ്വർണവിലയിൽ പ്രതിഫലിക്കാറുള്ളത്.

അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥയെത്തുടർന്നാണ് മഞ്ഞലോഹത്തി​​​​​െൻറ വിലയിൽ കുതിപ്പുണ്ടായത്.നിലവിൽ സ്വർണവ്യാപാരം കാര്യമായ തോതിൽ നടക്കുന്നില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നേരത്തേ ബുക്ക്​ ചെയ്തവർ മാത്രമേ വാങ്ങാനെത്തുന്നുള്ളൂ. സ്വർണം വിൽക്കാനെത്തുന്നവരാണ് ഏറെയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്ത് കൂട്ടും
നെ​ടു​മ്പാ​ശ്ശേ​രി: ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​​െൻറ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത് ക​ള്ള​ക്ക​ട​ത്ത് കൂ​ടാ​ൻ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. നി​ല​വി​ൽ സ്വ​ർ​ണ​ത്തി​ന് 10 ശ​ത​മാ​ന​മാ​ണ് ഇ​റ​ക്കു​മ​തി തീ​രു​വ. ഇ​ത് 12.5 ശ​ത​മാ​ന​മാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. നേ​ര​ത്തേ ഇ​റ​ക്കു​മ​തി തീ​രു​വ നാ​ല്​ ശ​ത​മാ​ന​മാ​യി​രു​ന്ന​പ്പോ​ൾ കാ​ര്യ​മാ​യ ക​ള്ള​ക്ക​ട​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. തീ​രു​വ വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ക​ള്ള​ക്ക​ട​ത്തു​വ​ഴി​യു​ള്ള ലാ​ഭ​വും വ​ർ​ധി​ക്കും.


Tags:    
News Summary - union budget 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.