ഇന്ത്യ-യു.എസ്​ വ്യാപാര കരാർ: ചർച്ചകൾ അതിവേഗം മുന്നോട്ട്​ -നിർമല

വാഷിങ്​ടൺ: ഇന്ത്യ-യു.എസ്​ വ്യാപാര കരാറിനുള്ള ചർച്ചകൾ അതിവേഗം മുന്നോട്ട്​ പോവുകയാണെന്ന്​ ധനമന്ത്രി നിർമലാ സീതാരാമൻ. ചർച്ചകൾക്ക്​ ഉടൻ തന്നെ പരിസമാപ്​തി ഉണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി നിർമലാ സീതാരാമനും യു.എസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവൻ മുച്ചിനും തമ്മിൽ ഐ.എം.എഫ്​ ആസ്ഥാനത്ത്​ ചർച്ച നടക്കുകയാണ്​​. സ്​റ്റീവൻ അടുത്ത മാസം തുടർ ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കും.

അതേസമയം, 2024ൽ അഞ്ച്​ ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥയാകാൻ ഒരുങ്ങുന്ന ഇന്ത്യ 1.4 ട്രില്യൺ ഡോളർ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെലവഴിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Trade Negotiations Between India, US Going-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.