Posted On
date_range Updated On
date_range കുതിപ്പിലും കിതച്ച് ഈ ഓഹരികൾ
ബംഗളൂരു: വെള്ളിയാഴ്ച റെക്കോർഡ് നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടായത്. 1,921 പോയിൻറ് നേട്ടമാണ് സെൻസെ ക്സിൽ കൈവരിച്ചത്. നിഫ്റ്റിയും 569 പോയിൻറ് നേട്ടമുണ്ടാക്കി. കുതിപ്പിലും ചില ഓഹരികൾ നേട്ടമുണ്ടാക്കിയില്ല. ഇൻഫോസിസ്, ടി.സി.എസ്, ടെക് മഹീന്ദ്ര എന്നിവയാണ് വിപണിയുടെ കുതിപ്പിലും കിതച്ച ഓഹരികൾ.
13.40 രൂപ കുറഞ്ഞ് 1.63 ശതമാനം നഷ്ടത്തോടെ 807.30 രൂപയിലാണ് ഇൻഫോസിസ് വ്യാപാരം അവസാനിപ്പിച്ചത്. മറ്റൊരു ഐ.ടി ഭീമനായ ടെക് മഹീന്ദ്ര 3.35 രൂപ നഷ്ടം രേഖപ്പെടുത്തി 700 രൂപയിൽ ക്ലോസ് ചെയ്തു. 32.95 രൂപ നഷ്ടത്തിലാണ് ടി.സി.എസും വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, മറ്റൊരു ഐ.ടി കമ്പനിയായ വിപ്രോയുടെ ഓഹരികൾ നേട്ടം രേഖപ്പെടുത്തി. കോർപ്പറേറ്റ് നികുതിയിൽ ഇളവ് അനുവദിച്ചതോടെയാണ് ഇന്ത്യൻ ഓഹരി വിപണി കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.