ആരോപണം തള്ളി മിസ്ട്രി


മുംബൈ: സൈറസ് മിസ്ട്രിയും രത്തന്‍ ടാറ്റയും തമ്മിലുണ്ടായ പ്രസ്താവന യുദ്ധത്തിന് പിന്നാലെ ബന്ധം കൂടുതല്‍ വഷളാക്കി വീണ്ടും വാക്പോര്. ടാറ്റയും ഡോകോമോയും തമ്മിലുള്ള നിയമതര്‍ക്കത്തില്‍ ടാറ്റക്ക് ഗുണകരമായ വിധത്തില്‍ ഇടപെട്ടില്ല എന്നായിരുന്നു മിസ്ട്രിക്കെതിരായ ആരോപണം.
ടാറ്റയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് താന്‍ ടാറ്റ ഡോകോമോ കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മിസ്ട്രി പറഞ്ഞു. ടാറ്റയുടെ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കുമെതിരായി കുത്സിത മാര്‍ഗത്തിലൂടെയാണ് ഡോകോമോ പ്രശ്നം കൈകാര്യം ചെയ്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഡോകോമോക്കെതിരായ കേസിന്  രത്തന്‍ ടാറ്റയും ട്രസ്റ്റിമാരും  അനുമതി നല്‍കിയിരുന്നില്ല എന്ന വാദവും മിസ്ട്രിയുടെ ഓഫിസ് പ്രസ്താവനയില്‍ തള്ളി.

ടാറ്റ സണ്‍സ് ബോര്‍ഡിന്‍െറ അനുമതിയുടെയും യോജിച്ച  തീരുമാനത്തിന്‍െയും അടിസ്ഥാനത്തിലായിരുന്നു കോടതിയെ സമീപിച്ചത്. മിസ്ട്രി ടാറ്റയുടെ എക്സിക്യൂട്ടിവ് ചെയര്‍മാനാകുന്നതിനുമുമ്പേ ഡോകോമയുമായുള്ള കരാര്‍ നടപ്പാക്കിയിരുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ടാറ്റ ടെലി സര്‍വിസസിനുവേണ്ടി ഡോകോമയുടെ ഓഹരികള്‍ വാങ്ങാന്‍ 2009ലാണ് രത്തന്‍ ടാറ്റയും ഡോകോമോയുമായും കരാറിലത്തെിയത്. 
അഞ്ചുവര്‍ഷത്തേക്ക് പാതി വിലയ്ക്ക് ഓഹരികള്‍ നല്‍കാമെന്നായിരുന്നു കരാര്‍. 2014ല്‍ ഡോകോമോ ഇന്ത്യ വിടാന്‍ തീരുമാനിച്ചപ്പോള്‍ ഓഹരികള്‍ തിരികെ നല്‍കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടു. എന്നാല്‍, റിസര്‍വ് ബാങ്ക് ചട്ടപ്രകാരം നേരത്തെ നിശ്ചയിച്ച വിലയ്ക്ക് ഓഹരികള്‍ തിരിച്ചുനല്‍കാന്‍ കഴിയില്ളെന്ന് ടാറ്റ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഡോകോമോ ടാറ്റക്കെതിരെ ലണ്ടനിലെ കോടതിയില്‍ നിയമനടപടി തുടങ്ങിയത്.

Tags:    
News Summary - tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.