ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ഇനി ആകാശത്തിരുന്നും ഫോൺ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ടെലികോം കമ്മീഷൻ. ഇന്ത്യൻ എയർസ്പേസിൽ മൂന്ന് നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കുകയാണ് ടെലികോം കമ്മീഷന്‍റെ ലക്ഷ്യം.
കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്‍റർനെറ്റ് ഉപയോഗിക്കാനുമുള്ള അനുമതി ടെലികോം മന്ത്രാലയം ഇതിനോടകം നൽകിക്കഴിഞ്ഞു. മൂന്നോ നാലോ മാസത്തിനകം തന്നെ യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകും. ടെലികോം കമ്മീഷനുമായി രണ്ട് മണിക്കൂർ നീണ്ടുനിന്ന യോഗത്തിനുശേഷം സെക്രട്ടറി അരുണ സുന്ദർരാജനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല. രാജ്യാന്തര തലത്തിൽ പല വിമാനക്കമ്പനികളും വൈ^ഫൈ ഉപയോഗിക്കാൻ യാത്രാക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വ്യോമാതിർത്തിയിലെത്തുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്.
വൈ^ഫൈ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഏവിയേഷൻ മാർക്കറ്റിലെ കടുത്ത മത്സരത്തിനിടയിൽ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.