സാമ്പത്തിക നയങ്ങൾ തെരഞ്ഞെടുക്കു​േമ്പാൾ സർക്കാർ ശ്രദ്ധിക്കണം​-അഭിജിത്​ ബാനർജി

ന്യൂഡൽഹി: സാമ്പത്തിക നയങ്ങൾ തെരഞ്ഞെടുക്കു​േമ്പാൾ സർക്കാർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന്​ നൊബേൽ ജേതാവ്​ അഭിജ ിത്​ ബാനർജി. ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന സാമ്പത്തിക നയങ്ങളാണ്​ ആവിഷ്​കരിച്ച്​ നടപ്പിലാക്കേണ്ടത്​. കടുത്ത ധനകമ്മിയാണ്​ കേന്ദ്രസർക്കാർ നിലവിൽ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കുത്തഴിഞ്ഞ അവസ്ഥയിലാണ്​. ഈയൊരു അവസ്ഥയിൽ രാജ്യത്തെ ഡിമാൻഡ്​ വർധിപ്പിക്കുകയാണ്​ വേണ്ടത്​. ഡിമാൻഡ്​ കുറയുന്നതാണ് ഇന്ത്യൻ​ സമ്പദ്​വ്യവസ്ഥ നിലവിൽ നേരിടുന്ന പ്രധാന പ്രശ്​നമെന്നും അദ്ദേഹം വ്യക്​തമാക്കി.

2014-15, 2017-18 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ സാമ്പത്തിക വളർച്ചാ നിരക്ക് ഗണ്യമായി​ കുറഞ്ഞിട്ടുണ്ട്​. എന്നാൽ, ഈ കണക്കുകൾ മുഖവിലക്കെടുക്കാൻ സർക്കാർ തയാറാവുന്നില്ല. സമ്പദ്​വ്യവസ്ഥയിലെ വളർച്ചാ നിരക്ക്​ അതിവേഗത്തിൽ താഴുകയാണെന്നും അഭിജിത്​ ബാനർജി കൂട്ടിച്ചേർത്തു.

Tags:    
News Summary - Slowing Growth a Serious Concern, Govt Should Not Make Policies They Imagine Will Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.