Posted On
date_range Updated On
date_range ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: തിങ്കളാഴ്ച ആറുമാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച രേഖപ്പെടുത്തിയ ഒാഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്സ് 195.64 പോയിൻറ് കൂടി 25,960.78 പോയിൻറിലാണ് വ്യാപരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 73.20 പോയിൻറ് വർധിച്ച് 8,002.30 പോയിൻറിലാണ് വ്യാപാരം.
തിങ്കളാഴ്ച നോട്ടുകൾ പിൻവലിച്ച തീരുമാനമായിരുന്നു വിപണിക്ക് തിരിച്ചടിയായത്. എന്നാൽ ഇന്നലെ യുറോപ്യൻ ഒാഹരി വിപണികളും അമേരിക്കൻ സൂചിക ഡൗജോൺസും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിക്ക് ഗുണകരമായെന്നാണ് സൂചന. ഏഷ്യയിലെ മറ്റ് ഒാഹരി വിപണികളും നേട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.