സെൻസെക്​സ്​ 232 പോയിൻറ്​ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

മു​ംബൈ: ​ക്രൂഡോയിൽ വില ഉയർന്നതും, ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യതയും, ജി.എസ്​.ടി ബില്ല്​ സംബന്ധിച്ച്​ ആശങ്കകളും ഇന്നും ഒാഹരി വിപണിയെ ബാധിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 231.94 പോയിൻറ്​ താഴ്​ന്ന്​ 26,515.24 ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി 90.95 പോയിൻറ്​ താഴ്​ന്ന്​ 8,170.80തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ഒ.എൻ.ജി.സി,ടി.സി.എസ്​, എൻ.ടി.പി.സി, സൺഫാർമ, പവർഗ്രിഡ്​ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ ഏഷ്യൻ പെയിൻറ്​, ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഒാ​േട്ടാ, ഹീറോ മോ​േട്ടാ കോർപ്പ്​ എന്നിവ നഷ്​ടം രേഖപ്പെടുത്തി.

ലോകവിപണികളിൽ യുറോപ്യൻ 
വിപണികളിലെ ഒായിൽ  ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാർമ സെക്​ടറിൽ നഷ്​ടം രേഖപ്പെടുത്തി.

Tags:    
News Summary - Sensex ends 232 points lower; Nifty50 slips below 8,200

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.