Posted On
date_range Updated On
date_range സ്ഥിരനിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എസ്.ബി.െഎ
ന്യൂഡൽഹി: സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയർത്തി എസ്.ബി.െഎ. 5 മുതൽ 10 ബേസിക് പോയിൻറിെൻറ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം 0.5 ശതമാനം മുതൽ 0.10 ശതമാനം വരെ പലിശനിരക്കുകൾ ഉയരും.
ഒരു കോടിക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചിരിക്കുന്നത്. റിസർവ് ബാങ്കിെൻറ ൈദ്വമാസ ധന അവലോകന യോഗം നടക്കാനിരിക്കെയാണ് എസ്.ബി.െഎ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
5.75 ശതമാനം മുതൽ 6.85 ശതമാനം വരെയാണ് വിവിധ കാലയളവിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് എസ്.ബി.െഎ പലിശയായി നൽകുക. മുതിർന്ന പൗരൻമാർക്ക് 6.25 മുതൽ 7.35 ശതമാനം വരെയാണ് പലിശനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.