ദുരന്തത്തിൽ നിന്ന്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ സർക്കാർ രക്ഷിച്ചു -മോദി

ന്യൂഡൽഹി: ദുരന്തത്തിലേക്ക്​ പോവുകയായിരുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ രക്ഷിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ്​ വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ദുരന്തത്തിലേക്ക്​ നീങ്ങുകയായിരുന്നു. അതിൽ നിന്നും സമ്പദ്​വ്യവസ്ഥയെ സർക്കാർ രക്ഷിച്ചുവെന്ന്​ മോദി പറഞ്ഞു.

ഞങ്ങളുടെ സർക്കാർ സമ്പദ്​വ്യവസ്ഥയെ സുസ്ഥിരമാക്കി. സമ്പദ്​വ്യവസ്ഥയെ അച്ചടക്കമുള്ളതാക്കാനുള്ള നടപടികൾ സ്വീകരിച്ചു. വ്യവസായ മേഖലയുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും മോദി വ്യക്​തമാക്കി. അസോസിയേറ്റഡ്​ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ഓഫ്​ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം.

തുടർച്ചയായ ആറാം സാമ്പത്തിക പാദത്തിലും ഇന്ത്യയു​െട ജി.ഡി.പി വളർച്ച കുറയു​േമ്പാഴാണ്​ മോദിയുടെ പരാമർശം.

Tags:    
News Summary - Saved Indian economy that was heading towards disaster-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.