Posted On
date_range Updated On
date_range രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിന് 72.51
മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 72.51 രൂപയാണ് തിങ്കളാഴ്ചയിലെ വിനിമയ നിരക്ക്. സർക്കാർ നടപടികളെ തുടർന്ന് രണ്ടു ദിവസം പിടിച്ചുനിെന്നങ്കിലും തിങ്കളാഴ്ച 67 പൈസയുടെ ഇടിവുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിന് 71.84 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഉയർത്താൻ സർക്കാർ ഇറക്കുമതി കുറച്ചും മറ്റുമായി വിവിധ നടപടികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ടുദിവസത്തിനു ശേഷം പ്രതീക്ഷകൾ തകർത്ത് രൂപയുടെ മൂല്യം ഇടിയുന്നതാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.