Posted On
date_range Updated On
date_range രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്
മുംബൈ: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് ആർ.ബി.െഎയുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്.
പത്തുവര്‍ഷത്തെ കടപ്പത്ര ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തില്‍നിന്ന് 7.81 ശതമാനമായാണ് ആദായം ഉയര്‍ന്നത്.
ഗൾഫ് ഉൾപ്പെെടയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.