നാല്​ ലക്ഷം കോടിയുടെ ഓഹരി വിൽപനക്ക്​ വരുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വിൽപനക്കെത്തുന്നത്​ 4 ലക്ഷം ​രൂപയുടെ ഓഹരികൾ. വിപണിയിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനിക ളിൽ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന്​ 35 ശതമാനമാക്കി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെയ ാണ്​ വൻ ഓഹരി വിൽപനക്ക്​ കളമൊരുങ്ങിയത്​. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമനാണ്​ തീരുമാനം പ്രഖ്യാപിച്ചത്​.

എച്ച്​.ഡി.എഫ്​.സി ലൈഫ്​, ടാറ്റ കൺസൾട്ടൻസി സർവീസ്​, അവന്യു സൂപ്പർമാർട്ട്​സ്​ തുടങ്ങി നിരവധി കമ്പനികൾ ഓഹരി വിൽപനയുമായി രംഗത്തെത്തും. എന്നാൽ, എത്ര ദിവസം കൊണ്ടാണ്​ കമ്പനികൾ പൊതു ഓഹരി പങ്കാളിത്തം വർധിപ്പിക്കേണ്ടതെന്ന്​ നിർമലാ സീതാരാമൻ ബജറ്റ്​ പ്രസംഗത്തിൽ വ്യക്​തമാക്കിയിട്ടില്ല.

ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരികൾ 75 ശതമാനത്തിൽ കൂടരുതെന്നാണ്​ നിലവിലെ ചട്ടം. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ ഇത്​ 65 ശതമാനമായി കുറയും. ഏകദേശം 1400 കമ്പനികൾക്ക്​ ഇതിലൂടെ ഓഹരി വിൽക്കേണ്ടി വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കൂടുതൽ ഓഹരികൾ വിൽപനക്കെത്തുന്നതിനോട്​ സമ്മിശ്ര പ്രതികരണമാണ്​ വിപണിയിൽ ഉള്ളത്​​.

Tags:    
News Summary - Rs 4 lakh crore share sale coming to D-street-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.