വെടക്കാക്കി തനിക്കാക്കി; ആർകോം ഇനി മുകേഷിന്​ സ്വന്തം

മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്മ്യൂണിക്കേഷൻസ്​ ഇനി മുകേഷ്​ അംബാനിക്ക്​ സ്വന്തം. റിലയൻസ്​ കമ്യൂണിക്കേഷൻസി​​െൻറ സ്​പെക്​ട്രം, ടവറുകൾ, ഫൈബർ, വയർലെസ്സ്​ ഇൻഫ്രാസ്​ട്രക്​ചർ എന്നിവ വാങ്ങുന്നതിന്​​ ജിയോ തീരുമാനിച്ചു​. എന്നാൽ എത്ര തുകക്കാണ്​ പുതിയ ഇടപാട്​ നടത്തിയതെന്ന്​ ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. അച്​ഛൻ ധീരുഭായ്​ അംബാനിയുടെ പിറന്നാൾ ദിനത്തിലാണ്​ നിർണായകമായ തീരുമാനം ഇരു വ്യവസായികളും എടുത്തിരിക്കുന്നത്​. 

2006ലാണ്​ ഇരുവരും ചേർന്ന്​ റിലയൻസിനെ വിഭജിച്ച്​ രണ്ട്​ സ്വ​തന്ത്ര കമ്പനികൾ രൂപീകരിച്ചത്​. അന്ന്​ മൊബൈൽ ബിസിനസ്​ കൈകാര്യം ചെയ്​തിരുന്നത്​ അനിൽ അംബാനിയായിരുന്നു. പിന്നീട്​ ജിയോയിലുടെ മൊബൈൽ രംഗത്തേക്ക്​ മുകേഷ്​ ചുവടുവെക്കുകയായിരുന്നു. ജിയോയുടെ വര​വോടെ റിലയൻസ്​ കമ്യൂണിക്കേഷൻസ്​ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ്​ മൊബൈൽ ബിസിനസ്​ വിൽക്കാൻ അനിൽ അംബാനി നിർബന്ധിതനായത്​.

എന്നാൽ, വ്യാപാര ലോകത്തെ സംബന്ധിച്ച്​ അപ്രതീക്ഷിതമല്ല പുതിയ ഇടപാട്​. റിലയൻസ്​ കമ്യൂണിക്കേഷൻസ്​ ജിയോയിൽ ലയിക്കുമെന്ന്​ അനിൽ അംബാനി നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഒാഹരി ഉടമകളുടെ യോഗത്തിലാണ്​ അനിൽ അംബാനി ഇതുസംബന്ധിച്ച സൂചന നൽകിയത്​. 

Tags:    
News Summary - RCom-Jio deal: Bada bhai-chhota bhai join hands on father's birthday-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.