കോർപറേറ്റ്​ നികുതി ഇളവ്​: നിക്ഷേപം കൊണ്ടു വരുമെന്ന്​ ഐ.എം.എഫ്​

വാഷിങ്​ടൺ: കോർപറേറ്റ്​ നികുതി കുറച്ച കേന്ദ്രസർക്കാറിൻെറ തീരുമാനത്തെ പിന്തുണച്ച്​​ ഐ.എം.എഫ്​. ദീർഘകാലത്തേക് ക്​ സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള നടപടികളാണ്​ ഇനി ഇന്ത്യ സ്വീകരിക്കേണ്ടതെന്നും ഐ.എം.എഫ്​ വ്യക്​തമാക്കി.

ഇന്ത്യക്ക്​ പരിമിതമായ വിഭവങ്ങൾ മാത്രമാണുള്ളത്​. അതുകൊണ്ട്​ കൂടുതൽ ശ്രദ്ധപുലർത്തണം. കോർപ്പറേറ്റ്​ നികുതി കുറക്കാനുള്ള ഇന്ത്യൻ തീരുമാനത്തെ പിന്തുണക്കുന്നു. കാരണം അത്​ നിക്ഷേപം കൊണ്ടുവരുമെന്നും ഐ.എം.എഫിൻെറ ഏഷ്യ-പസഫിക്​ ഡയറക്​ടർ ചാങ്​യങ്​ റീ പറഞ്ഞു.

അതേസമയം, ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള പ്രതിസന്ധിയും ഇന്ത്യ പരിഗണിക്കണമെന്ന്​ ഐ.എം.എഫ്​ ഡെപ്യൂട്ടി ഡയറക്​ടർ അന്ന മേരി പറഞ്ഞു. പൊതുമേഖല ബാങ്കുകളിൽ മൂലധനസമാഹരണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്ന്​ അവർ പറഞ്ഞു.

Tags:    
News Summary - "Positive Impact On Investment": IMF Supports-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.