ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് പരിശോധിക്കുന്ന പാർലമെൻറിെൻറ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി)അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി.
റവന്യൂ സെക്രട്ടറി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, കസ്റ്റംസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ ഇറക്കുമതി കുറക്കൽ ലക്ഷ്യമിട്ട് 2013ൽ ആരംഭിച്ച 80:20 സ്വർണ ഇറക്കുമതി പദ്ധതി നീരവ് മോദിയും മെഹുൽ ചോക്സിയും എങ്ങനെയാണ് പണം തട്ടിപ്പിന് ഉപയോഗപ്പെടുത്തിയത് എന്നത് സംബന്ധിച്ചാണ് പ്രധാനമായും മുതിർന്ന ഉദ്യോഗസ്ഥരോട് ആരായുകയെന്ന് പി.എ.സിയിലെ പേര് വെളിപ്പെടുത്താത്ത ഒരംഗം പറഞ്ഞു. നിലവിലെ അന്വേഷണത്തെപ്പറ്റിയും ചോദിക്കും. മാർച്ച് ഒന്നിനാണ് എല്ലാ ഉദ്യോഗസ്ഥരും ഹാജരാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.