പി.എൻ.ബി ബാങ്കിലെ ജീവനക്കാർക്ക്​ വിദേശത്തും അക്കൗണ്ടുകൾ

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിലെ ജീവനക്കാർക്ക്​ വിദേശത്തും അക്കൗണ്ടുകൾ. ബാങ്കിലെ തട്ടിപ്പ്​ സംബന്ധിച്ച്​ അന്വേഷണം നടത്തുന്ന സംഘമാണ്​ ഇക്കാര്യം കണ്ടെത്തിയത്​​. ഇവർ വിദേശത്ത്​ നിരവധി സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട്​. 

ബാങ്ക്​ തട്ടിപ്പിൽ ഉൾപ്പെട്ടിരുന്ന ജീവനക്കാർ​ക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന്​ പി.എൻ.ബി വ്യക്​തമാക്കിയിട്ടുണ്ട്​. വിദേശത്ത്​ ഇവരുടെ സ്വത്തുക്കൾ ഉണ്ടെങ്കിൽ ഇത്​ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ ബാങ്ക്​ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്​ ചില ജീവനക്കാർക്ക്​ പങ്കുണ്ടെന്ന്​ പി.എൻ.ബി കണ്ടെത്തിയെന്നാണ്​ വിവരം​. കൂടുതൽ പേർ പങ്കു​േണ്ടായെന്ന്​ അന്വേഷണം നടത്തുമെന്ന്​ അധികൃതർ വ്യക്​തമാക്കി​.

വിദേശത്തുള്ള ജീവനക്കാരുടെ സ്വത്തുക്കൾ തിരിച്ചെത്തിക്കുന്നത്​ സംബന്ധിച്ച്​ പി.എൻ.ബി നിയമോപദേശം തേടുമെന്നാണ്​ വിവരം. വിദേശത്തുള്ള ജീവനക്കാരുടെ സ്വത്ത്​ തിരിച്ചെത്തിക്കുന്നതിൽ ഇ.ഡിക്കും സി.ബി.​െഎക്കും ഇടപെടുന്നതിന്​ പരിധിയുണ്ട്​.

Tags:    
News Summary - PNB fraud: Bank likely to slap civil case on staff linked to Nirav Modi-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.