ബി.എസ്​.എൻ.എൽ-എം.ടി.എൻ.എൽ ലയനത്തിന്​ പ്രധാനമന്ത്രിയുടെ അനുമതിയില്ല

ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്​.എൻ.എല്ലും എം.ടി.എൻ.എല്ലും തമ്മിലുള്ള ലയനത്തിന്​ പ്രധാനമന്ത്രി യുടെ ഓഫീസ്​ അനുമതി നൽകിയില്ല. ടെലികോം മന്ത്രാലയം അംഗീകരിച്ച തീരുമാനമാണ്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ തള്ളിയത് ​. ലയനം സംബന്ധിച്ച തീരുമാനം പിന്നീട്​ പരിഗണിക്കാമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ ഉറപ്പ്​ നൽകിയതായാണ്​ റിപ്പോർട്ട്​.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ലയനത്തിന്​ അനുമതി നിഷേധിച്ചത്​. ടെലികോം സെക്രട്ടറി അൻഷു പ്രകാശും ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ ഉദ്യോഗസ്ഥരും യോഗത്തിൽ പ​ങ്കെടുത്തിരുന്നു.

എം.ടി.എൻ.എല്ലിനെ ബി.എസ്​.എൻ.എല്ലി​​െൻറ സഹസ്ഥാപനമാക്കാനായിരുന്നു ടെലികോം മന്ത്രാലയത്തി​​െൻറ പദ്ധതി. അതേസമയം, 4ജി സേവനം ആരംഭിക്കുന്നതിനായി മൂലധനം സ്വരൂപിക്കാൻ ബി.എസ്​.എൻ.എല്ലിന്​ കേന്ദ്രസർക്കാർ അനുമതി നൽകി. ഏകദേശം 14,155 കോടിയാണ്​ ഇതിനായി സ്വരൂപിക്കേണ്ടത്​. ബി.എസ്​.എൻ.എല്ലിലെ വിരമിക്കൽ പദ്ധതി, ഭൂമി വിൽപന, ഒപ്​ടിക്കൽ ഫൈബർ കേബിളുകളും ടവറുകളും സ്ഥാപിക്കൽ എന്നിവക്കും പ്രധാനമന്ത്രിയുടെ ഓഫീസ്​ അംഗീകാരം നൽകി.

Tags:    
News Summary - PMO hangs up on BSNL-MTNL merger plan for now-i

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.