കേന്ദ്രബജറ്റ്​: പണികിട്ടുക അടുത്ത സർക്കാറിന്​

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ ജന​പ്രിയ ബജറ്റാണ്​ മോദി സർക്കാർ അവതരിപ്പിച്ചത്​. മധ്യവർഗത്തിനും കർഷകർക്കും നിരവധി ആനുകൂല്യങ്ങളാണ്​ ബജറ്റിൽ പ്രഖ്യാപിച്ചത്​. എന്നാൽ, സർക്കാറി​​​​െൻറ ജനപ്രിയ ബജറ്റ്​ ​ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക ഇനി വരുന്ന സർക്കാറിനാകുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

അത്ര പെ​െട്ടന്ന്​ നേടാൻ കഴിയാത്ത ലക്ഷ്യങ്ങളാണ്​ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്​.ഇത്​ നേടണമെങ്കിൽ നികുതി പിരിവിൽ വൻ വളർച്ച കൈവരിക്കേണ്ടി വരും. നികുതി പിരിവിനായി ബജറ്റിലുള്ള നിർദേശങ്ങളൊന്നും പൂർണമായും പ്രായോഗികമാകുന്നതല്ല. നികുതി പിരിവിൽ ലക്ഷ്യം കൈവരിക്കാനായി പുതിയ പദ്ധതികൾ 2019ൽ അധികാരത്തിലെത്തുന്ന സർക്കാറിന്​ ആവിഷ്​കരിച്ച്​ നടപ്പിലാക്കേണ്ടി വരും.

ആദായ നികുതി ഇളവും കർഷകർക്ക്​ ​േവണ്ടിയുള്ള പദ്ധതിയും ധനകമ്മി ഉയർത്തുമെന്ന്​ ഉറപ്പാണ്​. ആഗോള സമ്പദ്​വ്യവസ്ഥയിൽ നിലവിലൊരു മാന്ദ്യമുണ്ട്​. ഇത്​ കൂടി പരിഗണിച്ച്​ മാത്രമേ വരുന്ന സർക്കാറി​ന്​ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട്​ പോകാൻ സാധിക്കു. 2019ൽ അധികാരത്തിലെത്തുന്ന സർക്കാറിന്​ മുന്നിൽ കടുത്ത വെല്ലുവിളി ഉയർത്തിയാണ്​ മോദിയുടെ അവസാന ബജറ്റ്​ കടന്നു പോകുന്നത്​.

Tags:    
News Summary - PM Modi's populist budget issue next budget-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.