ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെയാണ് ലോകം കടന്നുപോവുന്നത്. വ്യവ സായ മേഖലയിൽ ലോകം കൈവരിച്ച പുരോഗതി നിലച്ച അവസ്ഥയിലാണ്. പുതിയ തുടക്കമായിരിക്കു ം എല്ലാ മേഖലയും കാത്തിരിക്കുന്നത് എന്നുവേണം വിലയിരുത്താൻ. എങ്കിലും ഇൗ പ്രതിസന്ധികാലം നാം മറികടക്കുകതന്നെ ചെയ്യും.
ഉൽപാദനമേഖലയിൽ അസാധാരണ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷ്യമേഖല ഒഴികെ മറ്റെല്ലാ ഉൽപാദനമേഖലയിലും കുറവുണ്ടാവും. ഇത് തിരിച്ചുപിടിക്കാൻ ചുരുങ്ങിയത് രണ്ടോ മൂന്നോ വർഷം എടുത്തേക്കും. കേരളത്തിെൻറ സമ്പദ് വ്യവസ്ഥ ടൂറിസം-ഹോസ്പിറ്റാലിറ്റി പോലുള്ള സേവനമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയിേലക്ക് വരുന്ന വിദേശ നാണ്യത്തിെൻറ 30 ശതമാനം കേരളത്തിൽനിന്നുള്ള പ്രവാസികളിൽനിന്നാണ്. ഇത് വലിയ തോതിൽ നിലക്കും. പ്രതിസന്ധി മറികടക്കുന്നതിൽ സർക്കാർ സ്വീകരിക്കാൻ പോകുന്ന നയനിലപാടുകൾ നിർണായകമാവും.
പി.കെ. ഗ്രൂപ്പിൽ 2500ൽ അധികം ജീവനക്കാരുണ്ട്. ഇവർക്ക് ഒരു ദിവസം പോലും ജോലി നഷ്ടമാവാതിരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് മാനേജ്മെൻറ്.ഇൗ അനിശ്ചിത ഘട്ടത്തിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നതും പദ്ധതി തയാറാക്കുന്നതും. ഏതൊരു കമ്പനിയുടെയും നെട്ടല്ല് അവിടുത്തെ തൊഴിലാളികളാണ്. അവരെ ഒപ്പം നിർത്തി പദ്ധതികൾ ആവിഷ്കരിക്കുകയും നല്ല സംസ്കാരവും മികച്ച മൂല്യങ്ങളും സൃഷ്ടിക്കാൻ കമ്പനിക്ക് സാധിക്കുമെന്നുറപ്പുണ്ട്. ഭക്ഷ്യസംസ്കരണം, എൻജിനീയറിങ് ഉൽപന്നം, വാൽവ് വ്യവസായം, എണ്ണ-വാതക വ്യവസായം, ആണവോർജ മേഖല, വാഹന മേഖല എന്നിവയിലാണ് പി.കെ ഗ്രൂപ് ശ്രദ്ധയൂന്നുന്നത്.
ഇൗ ഘട്ടം തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. നാടിെൻറയും വ്യവസായത്തിെൻറയും പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ഏറെസമയം ചെലവഴിക്കുകയും വേണം. ആത്മസംയമനവും ശുഭപ്രതീക്ഷയും കൈവിടാതെ മുന്നോട്ടുപോവുക എന്നത് വളരെ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.