Posted On
date_range Updated On
date_range കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന ്നിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 13ന് സമ്മേളനം അവസാനിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് മേയിൽ നടക്കാനിരിക്കെ ലോക്സഭയുടെ അവസാനത്തെ സമ്മേളനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.