പാർലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു; സ്ഥിതി രൂക്ഷമാക്കിയത്​ ജി.എസ്​.ടി

ബംഗളൂരു: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബിസ്​കറ്റ്​ നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്ക ാരെ പിരിച്ച്​ വിടുന്നു. ഉൽപാദനം കുറക്കുന്നതിൻെറ ഭാഗമായാണ്​ ജീവനക്കാരെ ഒഴിവാക്കുന്നതെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. ജി.എസ്​.ടിയാണ്​ ബിസ്​കറ്റ്​ വിൽപനയിൽ ഇടിവുണ്ടാക്കിയതെന്ന്​ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക്​ ഷാ പ്രതികരിച്ചു.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്​വ്യവസ്ഥയായ ഇന്ത്യയിൽ കാർ മുതൽ വസ്​ത്രങ്ങൾ വരെ എല്ലാ ഉൽപന്നങ്ങളുടെയും വിൽപന കുറയുകയാണ്​. ഇതേ തുടർന്ന്​ നിരവധി കമ്പനികൾ ഉൽപാദനം വെട്ടിച്ചുരുക്കിയിരിന്നു. ഈ പാതയിലാണ്​ പാർലെ-ജിയുടെ പോക്ക്​.

വിൽപനയിൽ കുറവുണ്ടായതോടെ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിതരായതായി പാർലെ-ജി അറിയിച്ചു. കേന്ദ്രസർക്കാറിൻെറ ഇടപ്പെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും കമ്പനി മുന്നറിയിപ്പ്​ നൽകി. 1929ലാണ്​ പാർലെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്​. 1,000,000ത്തോളം ജീവനക്കാരാണ്​ നിലവിൽ പാർലെയും സഹ കമ്പനികളിലുമായി ജോലി ചെയ്യുന്നത്​.

Tags:    
News Summary - Parle May Fire Up To 10,000 Amid Slowdown-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.