Posted On
date_range Updated On
date_range ക്ഷണികനേരം കൊണ്ട് കോടിപതിയായി എലൻ
ബോസ്റ്റൺ: നിമിഷ നേരംകൊണ്ട് കോടിപതിയായപ്പോൾ 26കാരിയായ എലൻ ഫ്ലെമിങ് ഞെട്ടി. തെൻറ അക്കൗണ്ടിൽ ടി.ഡി അമേരി ട്രേഡ് ഫിനാൻഷ്യൽ കൺസൽട്ടൻറിെൻറ ശബ്ദസന്ദേശം വന്നപ്പോൾ എലൻ ഇത്രയും കരുതിയില്ല. പരിശോധിച്ചപ്പോൾ 50 ഡോളർ മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 11 ലക്ഷം ഡോളർ(ഏകദേശം 7.57കോടി രൂപ)! ജോലി രാജിവെക്കാനും ലോൺ അടക്കാനും ചിന്തിക്കുന്നതിനുപകരം എലൻ ഉടനെ കമ്പനി കൺസൽട്ടൻറിനെ തിരിച്ചുവിളിച്ചു. അപ്പോഴാണ് സംഗതി പിടികിട്ടിയത്. എലെൻറ പേരുള്ള ഫ്ലോറിഡയിലെ മറ്റൊരു സ്ത്രീക്കു നൽകേണ്ട പണമാണ് അക്കൗണ്ട് മാറി വന്നത്. മരണശേഷം താനും ഒരു നിമിഷം കോടിപതിയായിരുന്നുവെന്ന് അറിയപ്പെടുമെന്ന തമാശ പങ്കുവെക്കാനും എലൻ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.