വില 15 കോടി, നിർമിക്കാൻ 10 വർഷം: നിത അംബാനിയുടെ വസ്ത്രത്തിലെ വൈറലായ തുമ്പി
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഡയറക്ടർ നിത അംബാനി, 'ദി ലൈബ്രറി'യുടെ ഉദ്ഘാടനച്ചടങ്ങിൽ വസ്ത്രത്തിൽ ധരിച്ച തുമ്പിയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച. പ്രശസ്ത ജ്വല്ലറി ആർട്ടിസ്റ്റ് വാലസ് ചാൻ രൂപകൽപ്പന ചെയ്ത 'സോറിങ് സ്പിരിറ്റ്' ബ്രൂച്ചിന്‍റെ വിലയും നിർമിക്കാനെടുത്ത വർഷവും അമ്പരിപ്പിക്കുന്നതാണ്.
ചാൻ 10 വർഷം കൊണ്ടാണ് തുമ്പിയുടെ മാതൃകയിലുള്ള ബ്രൂച്ച് നിർമിച്ചിരിക്കുന്നത്. 17.67 കാരറ്റിന്‍റെ ഒപ്പമുള്ള സാവോറൈറ്റ് ഗാർനെറ്റ്, മഞ്ഞയും മറ്റ് ഫാൻസി നിറങ്ങളിലുമുള്ള ഡയമണ്ടുകൾ, റൂബി, പിങ്ക് സഫയർ, ടൈറ്റാനിയം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നിലവിലെ വിപണിയിൽ ഈ ആഭരണത്തിന് ഏകദേശം 12 കോടി മുതൽ 15 കോടി രൂപ വരെ വില വരും.
ബ്രൂച്ചിന് പിന്നിലെ പ്രചോദനം
സ്വപ്നങ്ങൾ, സ്വാതന്ത്ര്യം, അനന്തമായ സാധ്യതകൾ എന്നിവയുടെ പ്രതീകമായ തുമ്പിയിയിൽ (ഡ്രാഗൺഫ്ലൈ) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സൃഷ്ടി തയാറാക്കിയിരിക്കുന്നത്. ഇത് മാറ്റത്തിന്‍റെയും അത്ഭുതത്തിന്‍റെയും കണ്ടെത്തലിന്‍റെയും സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു.
ചാനിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഇതിന്‍റെ ചിറകുകൾ ഒരു അബാക്കസിനെ പ്രതിനിധീകരിക്കുന്നു. അതായത് ഒരു കാൽക്കുലേറ്ററും അളവുകോലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.