തുടർച്ചയായ നാലാം ദിനവും എണ്ണവിലയിൽ വർധനവ്​

വാഷിങ്​ടൺ: തുടർച്ചയായ നാലാം ദിവസവും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കൂടി. ഉൽപാദകർ ഉൽപാദനം കുറച്ചതിന്​ പിന്നാലെയാണ്​ എണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിയത്​. പല രാജ്യങ്ങളും ലോക്​ഡൗണിൽ ഇളവുകൾ വരുത്തുന്നതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്​​.

ബ്ര​െൻറ്​ ക്രൂഡി​​െൻറ വില 0.85 ഡോളർ വർധിച്ച്​ ബാരലിന്​ 35.66 ഡോളറിലെത്തി. 2.4 ശതമാനത്തി​​െൻറ വർധനവാണ്​ രേഖപ്പെടുത്തിയത്​. ഏപ്രിൽ ഒമ്പതിന്​ ശേഷം ഇതാദ്യമായാണ്​ ക്രൂഡോയിൽ വില ഇത്രയും ഉയരുന്നത്​. യു.എസ്​ ​വെസ്​റ്റ്​ ടെക്​സാസ്​ ഇൻറർമീഡിയേറ്റ്​ ക്രൂഡി​​െൻറ വില 1.30 ഡോളർ വർധിച്ച്​ ബാരലിന്​ 33.12 ഡോളറായി. മാർച്ച്​ 16ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്​.

മാർച്ചിൽ പൂജ്യം നിരക്കിലേക്ക്​ ഡബ്ല്യു.ടി.ഐ ക്രൂഡി​​െൻറ വില താഴ്​ന്നിരുന്നു. വില വൻതോതിൽ താ​ഴ്​ന്നതോടെ ഒപെക്​ ഉൽപാദനം കുറച്ചിരുന്നു. യു.എസും എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കിയിരുന്നു.

Tags:    
News Summary - Oil prices lifted for fourth day by signs of output cuts-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.