ഇന്ധന വില കുറഞ്ഞു; ഡൽഹിയിൽ പമ്പ് ഉടമകൾ സമരത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡൽഹിയിലെ വിൽപന വില. നികുതിയുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വിലയിൽ മാറ്റമുണ്ടാകും.

മുംബൈയിൽ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമാണ്.

ഒക്ടോബർ നാലിന് ഇന്ധനവിലയിൽ 2.50 രൂപയുടെ കുറവ് വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, 1.50 രൂപയുടെ കുറവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.

അതേസമയം, പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുറക്കാൻ ഡൽഹി സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പമ്പ് ഉടമകൾ സമരം നടത്തും. ഡൽഹി പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ ആണ് സമരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് സമരം.

സി.എൻ.ജി അടക്കം 400റോളം പമ്പുകൾ അടച്ചിടും. അയൽ സംസ്ഥാനങ്ങളായ ഹരിയാനയും യു.പിയും നികുതി കുറച്ചതിനാൽ ഡൽഹിയിൽ വിൽപന കുറവാണെന്ന് പമ്പ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Oil price decrease -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.