സ്റ്റോക്ഹാം: ആഗോളതാപനം വരുംവർഷങ്ങളിൽ ഗുരുതരമാകുമെന്ന യു.എൻ റിപ്പോർട്ട് പുറത്തുവന്ന ദിവസംതന്നെയാണ് സാമ്പത്തികശാസ്ത്ര നൊേബൽ പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ഒരുപക്ഷേ യാദൃച്ഛികതയാകാം. എന്നാൽ, ഇരു പ്രഖ്യാപനങ്ങളിലെയും സമാനത വളരെ ശ്രദ്ധയാകർഷിക്കുന്നതാണ്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും കുറച്ചുകൊണ്ടുവരാനുള്ള ആഗോള ചർച്ചകൾ തുറന്നുവിട്ട യു.എൻ റിപ്പോർട്ടിനൊപ്പം വെക്കാവുന്ന ചിന്തകളാണ് സാമ്പത്തിക നൊബേൽ ജേതാക്കളായ വില്യം നോർധൗസിനെയും പോൾ റോമറെയും വ്യത്യസ്തരാക്കുന്നത്.
ഇൗ കാഴ്ചപ്പാടുകൾ സമർപ്പിച്ചു എന്ന പ്രേത്യകതയാണ് ഇവരെ അവാർഡിന് പരിഗണിക്കാനുള്ള കാരണമെന്ന് അവാർഡ് കമ്മിറ്റി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഒരുപക്ഷേ സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമായ കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനും സുസ്ഥിര വികസനം സാധ്യമാക്കാനും പരിഗണിക്കപ്പെടേണ്ട കാഴ്ചപ്പാടുകളാണ് ഇരുവരും മുന്നോട്ടുവെക്കുന്നത്.
യേൽ സർവകലാശാലയിലെ അധ്യാപകനായ നോർധൗസ് ‘കാലാവസ്ഥ സാമ്പത്തികശാസ്ത്ര’ത്തിലെ സംഭാവനകളാൽ ഇതിനകം ശ്രദ്ധേയനാണ്. ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിെൻറ മിക്ക ഗ്രന്ഥങ്ങളും ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ചുള്ളതാണ്. മുൻ നൊേബൽ ജേതാവായ പോൾ സാമുവൽസിനൊപ്പം എഴുതിയ ‘ഇക്കണോമിക്സ്‘ എന്ന ഗ്രന്ഥം 17 ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിെൻറ സാമ്പത്തികശാസ്ത്രം (1994), ആഗോളതാപനത്തിലെ സാമ്പത്തിക മാതൃകകൾ (2000) എന്നീ പുസ്തകങ്ങൾ വളരെ ശ്രദ്ധനേടുകയുണ്ടായി.
ലോകത്തെ വിവിധ പരിസ്ഥിതി ഏജൻസികളിൽനിന്നും ഇദ്ദേഹത്തിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങളാണ് ഇദ്ദേഹത്തിെൻറ മറ്റൊരു സുപ്രധാന പഠനമേഖല. അമേരിക്കയിലെ ന്യൂമെക്സികോയിൽ 1941ൽ ജനിച്ച ഇദ്ദേഹം യേൽ സർവകലാശാലയിൽനിന്നുതന്നെയാണ് ബിരുദ, ബിരുദാനന്തരപഠനം പൂർത്തീകരിച്ചത്. കേംബ്രിജിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽനിന്നാണ് ഗവേഷണപഠനം പൂർത്തിയാക്കിയത്.
പോൾ റോമറും പരിസ്ഥിതിസൗഹൃദപരമായ വികസന മാതൃകകളെ പിന്തുണച്ച ഗവേഷകനാണ്. ലോകബാങ്കിെൻറ ചീഫ് ഇക്കണോമിസ്റ്റും സീനിയർ വൈസ്പ്രസിഡൻറുമായിരുന്നു. ഇദ്ദേഹത്തിെൻറ പല കാഴ്ചപ്പാടുകളും അവികസിത രാജ്യങ്ങളിൽ നവകോളനിവത്കരണത്തിന് കാരണമാകുന്ന തത്ത്വങ്ങളാണെന്ന് വിമർശനമുയർന്നിരുന്നു.
എന്നാൽ, സുസ്ഥിര വികസനകാര്യത്തിൽ പരിസ്ഥിതി പരിഗണനയുള്ള ആശയങ്ങളാണ് മുന്നോട്ടുവെച്ചത്. സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിന് സാേങ്കതികയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച ആശയമാണ് ഇദ്ദേഹത്തിെൻറ ശ്രദ്ധേയമായ സംഭാവന. നൊേബൽ പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച അദ്ദേഹം പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞു. 1955ൽ യു.എസിലെ കോളറാഡോയിൽ ജനിച്ച ഇദ്ദേഹം ഷികാഗോ സർവകലാശാലയിൽ നിന്നാണ് ഗവേഷണപഠനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.