Posted On
date_range Updated On
date_range മുകേഷ് അംബാനിക്ക് അന്നും ഇന്നും ഒരേ ശമ്പളം
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ സ മ്പരിൽ ഒന്നാമനുമായ മുകേഷ് അംബാനിക്ക് കഴിഞ്ഞ 11 വർഷമായി ലഭിക്കുന്നത് ഒരേ ശമ്പളം. 2008 മുതൽ 15 കോടിയാണ് വാർഷിക ശമ്പളമായി മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. അലവൻസുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം േചർത്താണ് ഈ തുക.
വർഷത്തിൽ 24 കോടി രൂപ വരെ ശമ്പളമായി നേടാമെന്നിരിക്കെയാണ് 15 കോടി തന്നെ അദ്ദേഹം നിലനിർത്തിയത്. അദ്ദേഹത്തിെൻറതന്നെ താൽപര്യപ്രകാരമാണ് ശമ്പളം വർധിപ്പിക്കാത്തത്.
അതേസമയം, കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർമാരായ നിഖിൽ, ഹിതാൽ മെസ്വാനി എന്നിവരുൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശമ്പളം ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.