ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്​നമില്ലെന്ന്​ നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്​നമില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. ധനകാര്യസ്ഥാപനങ്ങള ുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

പണലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുവെന്ന്​ ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. വായ്​പകൾക്ക്​ ഡിമാൻറുണ്ട്​. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ്​ യൂനിറ്റുകൾ നല്ല പ്രകടനമാണ്​ കാഴ്​ചവെക്കുന്നത്​.

വായ്​പകളിൽ നല്ല വളർച്ചയുണ്ടാവുന്നുവെന്നാണ്​ ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ പറയുന്നത്​. ചെലവ്​ കുറഞ്ഞ ഭവന നിർമാണത്തിനുള്ള വായ്​പകളിലും പുരോഗതിയുണ്ട്​. വാണിജ്യ വാഹന വിൽപന മെച്ചപ്പെടുമെന്നും നിർമല സീതാരാമൻ വ്യക്​തമാക്കി.

Tags:    
News Summary - No liquidity crisis Nirmala sitharaman-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.