കോവിഡ്​: സർക്കാർ നീക്കിവെച്ചത്​ 20.97 ലക്ഷം കോടി -ധനമന്ത്രി

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി സർക്കാർ ഇതുവരെ ചെലവഴിച്ചത്​ 20.97 ലക്ഷം കോടിയെന്ന്​ ധനമ​ന്ത്രി നിർമ്മലാ സീതാരാമൻ. 

പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻെറ ഭാഗമായി ആദ്യഘട്ടത്തിൽ വകയിരുത്തിയത്​​ 5,94,550 കോടിയാണ്​. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും മധ്യവർഗത്തിനുമാണ്​ ഊന്നൽ നൽകിയത്​. രണ്ടാം ഘട്ടത്തിൽ 310,00 കോടിയും മൂന്നാം ഘട്ടത്തിൽ 150,000 കോടിയും നീക്കിവെച്ചു. ഒരു രാജ്യം ഒരു റേഷൻ കാർഡ്​ പദ്ധതി, അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ധാന്യ വിതരണം, നഗരങ്ങളിലെ പാർപ്പിട നിർമ്മാണം​ എന്നിവക്കായിരുന്നു രണ്ടാം ഘട്ടത്തിൽ ഊന്നൽ.

മൂന്നാം ഘട്ടത്തിൽ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയും ചെറുകിട ഭക്ഷ്യവ്യവസായങ്ങൾക്കായി 10,000 കോടിയും മാറ്റിവെച്ചു. നാലാം ഘട്ടത്തിലും അഞ്ചാം ഘട്ടത്തിലുമായി 48,100 കോടിയാണ്​ നീക്കിവെച്ചത്​. ഇതിന്​ പുറമേ പ്രധാൻമന്ത്രി ഗരീബ്​ കല്യാൺ പാക്കേജ്​ പ്രകാരം 192,800 കോടിയും റിസർവ്​ ബാങ്കിൻെറ സാമ്പത്തിക പാക്കേജുകൾ പ്രകാരം 801,603 കോടിയും നീക്കിവെച്ചു.

Tags:    
News Summary - Nirmala sithraman 20.97 core-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.