മുംബൈ: നീരവ് മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ബംഗ്ലാവ് ഡൈനാമെറ്റ് ഉപയോഗിച്ച് തകർത്തു. പരിസ്ഥിതി ചട്ടങ ്ങൾ ലംഘിച്ച് നിർമിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് ബംഗ്ലാവ് തകർത്തത്. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്.
ഡൈനാമെറ്റ് സ്റ്റിക്കുകൾ ഉപയോഗിച്ച് നിയന്ത്രിതമായ സ്ഫോടനത്തിലുടെ ബംഗ്ലാവ് തകർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രൂപണ്യ എന്ന പേരിലുള്ള ബംഗ്ലാവ് ഏകദേശം 100 കോടിയാണ് മതിപ്പ് വിലയിട്ടിരിക്കുന്നത്.
33,000 സ്വകയർ ഫീറ്റ് വിസ്തീർണ്ണമുള്ളതാണ് അലിബഗിലെ നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ്. ഡ്രൈവ് വേ, സെക്യൂരിറ്റി ഗേറ്റ്, സ്വിമ്മിങ് പൂൾ തുടങ്ങയ സംവിധാനങ്ങളെല്ലാം ബംഗ്ലാവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിസോർട്ടിന് സമാനമായ ആഡംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.