??. ??????? ????????? ????????, ??.??.?? ?????????

പുതിയ ലോകം, പുതിയ സാധ്യതകൾ

കോവിഡും ലോക്​ഡൗണും കഴിഞ്ഞുള്ള ലോകം പുതിയതായിരിക്കുമെന്ന കാര്യത്തിൽ കെ.സി.എം അപ്ലയൻസസ്​ (ഇംപക്​സ്) മ ാനേജിങ്​ ഡയറക്​ടർ സി. നുവൈസിന്​ സംശയമൊന്നുമില്ല. ലോക്​ഡൗണിൽ ഇതുവരെയില്ലാത്ത പുതിയ, പുതിയ ശീലങ്ങളിലേക്കാണ്​ മനുഷ്യൻ എത്തിപ്പെട്ടത്. ഇൗ ശീലം ഇനി തുടരാൻ സാധ്യത ഏറെയാണ്​.​ അതുകൊണ്ടുതന്നെ പുതിയ കാലത്തിനനുസരിച്ചുള്ള ശൈലി യിലേക്കും സമീപനത്തിലേക്കും നാം മാറേണ്ടി വരും.

ലോക്​ഡൗൺ കാലത്ത്​, വീട്​ കേന്ദ്രീകൃതമായ ജീവിത രീതിയാണ്​ നാം പിന്തുടർന്നത്​. വർക്ക്​ അറ്റ്​ ഹോം പുതിയൊരു സംവിധാനമായിരുന്നു. അതി‍​​െൻറ ഗുണവശങ്ങൾ ബോധ്യപ്പെടുന്നതോടെ, ലോക്​ഡൗൺ കഴിഞ്ഞാലും പല സ്​ഥാപനങ്ങളും തുടർന്നേക്കാം. യാത്ര, വാഹനം കാത്തിരിപ്പ്​, യാത്രാ ക്ഷീണം ഇവയൊക്കെ ഒഴിവാക്കപ്പെടുകയാണ്​. അതുപോലെ, സാേങ്കതിക വിദ്യയുടെ കൂടുതൽ ഉപ​േയാഗം എല്ലാരംഗത്തും ഉണ്ടാവും. ഒാൺ ലൈൻ ​േഷാപ്പിങ്​​ സാർവത്രികമാക്കപ്പെടും. അത്തരത്തിലുള്ള ഉപകരണങ്ങളുടെ വിപണന സാധ്യതയും ഏറും.

കോവിഡി‍​​െൻറ അനുരണനങ്ങൾ നിൽക്കുന്ന കാലത്തോളം അവധിക്കാല യാത്ര, വി​േനാദ സഞ്ചാരം, മറ്റു സന്ദർശനങ്ങൾ എല്ലാം കുറയും. കൂടുതൽ സമയം, വീട്ടിലിരിക്കുേമ്പാൾ, വീട്​ സ്വാഭാവിമായും അടുക്കള കേന്ദ്രീകൃതവുമാവും. പുതിയ ഭക്ഷണ പരീക്ഷണങ്ങൾക്കുള്ള സാധ്യത അത്​ തുറന്നിടുന്നുണ്ട്​ അതിനാൽ, വീട്, അടുക്കള ഉപകരണങ്ങളുടെ വാങ്ങലും മാറ്റി വാങ്ങലും പുതുക്കലും കൂടുതൽ ഉണ്ടാകാനിടയുണ്ട്​. ‘ഇംപക്​സ്​’ വീട്​-അടുക്കള ഉപകരണങ്ങളാണ്​ കൈകാര്യം ചെയ്യുന്നത്​. അതിനാൽ വരും കാലത്ത്​ തിരിച്ചടിയല്ല, കൂടുതൽ സാധ്യതകളുണ്ടാവാനാണിട.

അതേസമയം, കുറച്ചു കാലത്തേക്ക്​ മാർക്കറ്റിൽ 20-25 ശതമാനം കുറവുണ്ടാവാനിടയുണ്ട്​. അതു​ മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തന തന്ത്രം ആവിഷ്​കരിക്കേണ്ടി വരും. ചെലവുകൾ അത്യാവശ്യത്തിനു മാത്രം എന്ന നിലയിലേക്കുള്ള ചിന്താഗതി രൂപപ്പെടാനിടയുണ്ടെന്നും അ​ദ്ദേഹം പറയുന്നു. ഏറെക്കാലത്തിനു ശേഷം, ലഭിക്കുന്ന കുടുംബത്തോടൊപ്പമുള്ള ജീവിതം നന്നായി ആസ്വദിക്കുകയാണ്​ ​ അദ്ദേഹം. ഭാവിയെക്കുറിച്ചുള്ളത്​ പ്രതീക്ഷകളാണെന്നും ബിസിനസും ജീവിതവും ഇത്തരത്തിലുള്ള പ്രതീക്ഷയിലാണ്​​ നിലനിൽക്കുന്നതെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു.

തയാറാക്കിയത്​: അജിത്​ ശ്രീനിവാസൻ

Tags:    
News Summary - new world new opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.