ന്യൂഡൽഹി: ആദായ നികുതി നിയമത്തിൽ മറ്റ് വിഭാഗങ്ങളേക്കാൾ പ്രതിമാസ ശമ്പളം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സൂചന. ആദായ നികുതി നിയമത്തിലെ ഭേദഗതികളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ടാസ്ക് ഫോഴ്സിലെ അംഗമായ മുകേഷ് പേട്ടലാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പേട്ടൽ ടാസ്ക് ഫോഴ്സിെൻറ നയം വ്യക്തമാക്കിയത്.
1961ലെ ആദായനികുതി നിയമം പ്രതിമാസ ശമ്പളക്കാരെ വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല. അവരുടെ നികുതി സ്ലാബുകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മാറ്റങ്ങളുണ്ടായിട്ടില്ല. ടാസ്ക് ഫോഴ്സ് ഇക്കാര്യം പരിഗണിക്കുമെന്ന് പേട്ടൽ വ്യക്തമാക്കി. അതേ സമയം, എത് തരത്തിലുള്ള മാറ്റങ്ങളാണ് ഉദ്യോഗസ്ഥർക്ക് ഉണ്ടാവുകയെന്നത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയാറായില്ല.
കഴിഞ്ഞ ദിവസമാണ് ആദായ നികുതി നിയമത്തിലെ ഭേദഗതികളെ കൂടിച്ച് പഠിക്കുന്നതിനായി ടാസ്ക് ഫോഴ്സിനെ ധനകാര്യമന്ത്രാലയം നിയമിച്ചത്. 50 വർഷം കഴിഞ്ഞ ആദായ നികുതി നിയമത്തിൽ പരിഷ്കാരങ്ങൾ വേണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.