ന്യൂഡൽഹി: എൻ.ഇ.എഫ്.ടി സേവനം ഡിസംബർ 16 മുതൽ 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് ഇതിനുള്ള നിർദേശം ആർ.ബി.ഐ നൽകി. നിലവിൽ ബാങ്ക് പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെയാണ് സേവനം ലഭ്യമാകുക. അവധി ദിനങ്ങളിലും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലും 8 മണിമുതൽ ഉച്ചക്ക് ഒരു മണി വരെയാണ് എൻ.ഇ.എഫ്.ടി സേവനം ലഭ്യമാക്കിയിരുന്നത്.
എൻ.ഇ.എഫ്.ടി സേവനം 24 മണിക്കൂറും ലഭ്യമാക്കാനുള്ള നടപടികൾ വാണിജ്യബാങ്കുകൾ ഉടൻ തന്നെ സ്വീകരിക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ഇടപാടുകളുടെ സമയം ദീർഘിപ്പിച്ച വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്നും ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ ഒന്ന് മുതൽ എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് ഇടപാടുകൾക്ക് ചാർജ് ചുമത്തേണ്ടെന്ന് ആർ.ബി.ഐ ഉത്തരവിട്ടിരുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.