ബി.ജെ.പി ഭരണത്തിൽ സാമ്പത്തിക പ്രതിസന്ധി; അടുത്ത സർക്കാറിന്​ വെല്ലുവിളികളേറെ

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിന്​ ​േ​ശഷം രാജ്യത്ത്​ അധികാരത്തിലെത്തുന്ന സർക്കാറിനെ കാത്തിരിക്കുന്നത് ​ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഇന്ത്യൻ സാമ്പത്തികരംഗം മന്ദഗതിയിലാണ്​ നിലവിൽ മുന്നോട്ട്​ പോകുന്നത്​. ഇതിന് ​ പുറമേ 2020 മാർച്ചിൽ സാമ്പത്തിക വർഷത്തിൻെറ അവസാനമാകു​േമ്പാഴേക്കും ഇന്ത്യയുടെ വരുമാനത്തിൽ കുറവുണ്ടാവുമെന്നാണ ്​ വിലയിരുത്തപ്പെടുന്നത്​​. നിലവിൽ മൊത്ത അഭ്യന്തര ഉൽപാദനത്തിൻെറ 3.4 ശതമാനമായി ഇന്ത്യയുടെ ധനകമ്മി കൂടിയിട്ടുണ്ട്​. ഇതോടെ വിപണിയിൽ നിന്ന്​ കൂടുതൽ പണം കടമെടുക്കേണ്ട സ്ഥിതിയിലേക്ക്​ സർക്കാറെത്തും. ബി.ജെ.പി സർക്കാറിൻെറ കർഷകർക്കുള്ള പദ്ധതി കൂടി നടപ്പിലാവുന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക്​ രാജ്യം നീങ്ങും.

സാമ്പത്തിക പ്രതിസന്ധിയുടേതായ സാഹചര്യത്തിൽ അടുത്ത രണ്ട്​ വായ്​പ അ​വലോകന യോഗങ്ങളിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറാവുമെന്നാണ്​ റിപ്പോർട്ട്​. ഇതിന്​ പുറമേ ബാങ്കുകൾക്ക്​ അധിക മൂലധനം നൽകി സമ്പദ്​വ്യവസ്ഥയിലെ വായ്​പ ലഭ്യത വർധിപ്പിക്കാനും ആർ.ബി.ഐ മുതിർന്നേക്കും.

പുതുതായി അധികാരത്തിലെത്തുന്ന സർക്കാറിന്​ വൻ പണച്ചെലവ്​ വരുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. അധികാരത്തിലെത്തിയാലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ന്യായ്​ പദ്ധതിയുമായി അത്ര പെ​ട്ടെന്ന്​ കോൺഗ്രസിന്​ മുന്നോട്ട്​ പോകാൻ സാധിക്കില്ലെന്നാണ്​ സൂചന. അധികാരത്തിലെത്തിയാൽ സമ്പദ്​വ്യവസ്ഥയെ സ്ഥിരതയിലേക്ക്​ നയിക്കുന്നതിനാണ്​ പ്രഥമ പരിഗണന നൽകുകയെന്ന്​ മുൻ ധനമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി.ചിദംബരം വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Narendra modi government ecnomic issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.