റിലയൻസിൻെറ നാല്​ ദിവസത്തെ നഷ്​ടം 96,000 കോടി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇഡസ്​ട്രീസിന്​ നാല്​ ദിവസം കൊണ്ടുണ ്ടായ നഷ്​ടം 96,000 കോടി. ബോംബെ സൂചികയിലാണ്​ റിലയൻസിന്​ കനത്ത നഷ്​ടം നേരിട്ടത്​. ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം 8 ലക്ഷം കോടിക്കും താഴെ പോയി.

വ്യാഴാഴ്​ച ബോംബെ സൂചികയിൽ റിലയൻസ്​ 1,255.15 രൂപക്കാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ഇന്ന്​ മാ​ത്രം മൂന്ന്​ ശതമാനത്തിൻെറ നഷ്​ടം റിലയൻസിന്​ ഉണ്ടായി. ഏകദേശം 8,91,885.91 കോടി ആയിരുന്നു ഓഹരി വിപണിയിലെ റിലയൻസിൻെറ ആകെ മൂല്യം. ഇതിൽ നിന്നാണ്​ കമ്പനി കനത്ത തിരിച്ചടിയിലേക്ക്​ കൂപ്പുകുത്തിയത്​.

മോർഗൻ സ്​റ്റാൻലി റിലയൻസിൻെറ റേറ്റിങ്​ കുറച്ചതാണ്​ കമ്പനിക്ക്​ കനത്ത തിരിച്ചടി നൽകിയത്​. എണ്ണ വ്യവസായത്തിൽ പ്രതീക്ഷിക്കുന്ന തിരിച്ചടിയാണ്​ റിലയൻസിൻെറ റേറ്റിങ്​ കുറക്കാൻ മോർഗൻ സ്​റ്റാൻലിയെ പ്രേരിപ്പിച്ചത്​. കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്​ചവെച്ച കമ്പനികളിലൊന്നാണ്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​.

Tags:    
News Summary - Mukesh Ambani’s RIL loses Rs 96,000 crore in m-cap in 4 days-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.