അംബാനിക്കും തിരിച്ചടിയായി ​കോവിഡ് ; നഷ്​ടം 2281 കോടി

ന്യൂഡൽഹി: കോവിഡ്​ 19​ വൈറസ്​ ബാധയെ തുടർന്ന് റിലയൻസ്​ ഇൻഡ്രസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിക്ക്​ ഉണ്ടായത്​ വ ൻ നഷ്​ടം. രണ്ട്​ മാസം കൊണ്ട്​ 28 ശതമാനം കുറവാണ്​ അംബാനിയുടെ ആസ്​തിയിൽ ഉണ്ടായത്​. ഏകദേശം 2281 കോടി രൂപയുടെ നഷ്​ടമാണ്​ അംബാനിക്കുണ്ടായത്​. നിലവിൽ 48 ബില്യൺ യു.എസ്​ ഡോളറാണ്​ അംബാനിയുടെ ആസ്​തി.

ഓഹരി വിപണിയിലെ തകർച്ച തന്നെയാണ്​ അംബാനിക്കും വിനയായത്​. അംബാനിക്കൊപ്പം ഇന്ത്യയിലെ മറ്റ്​ ചില വ്യവസായ പ്രമുഖർക്കും വൻ നഷ്​ടമുണ്ടായി. ഗൗതം അദാനിയുടെ സമ്പാദ്യം 6 ബില്യൺ ഡോളർ കുറഞ്ഞു. അദാനിയുടെ വരുമാനത്തിൻെറ 37 ശതമാനം വരുമിത്​. എച്ച്​.സി.എൽ ടെക്​നോളജിയുടെ ശിവ് ​നാടറിന്​ 5 ബില്യൺ ഡോളർ നഷ്​ടമാണുണ്ടായത്​. കൊട്ടക്​ ബാങ്ക്​ ഉടമ ഉദയ്​ കൊട്ടകിനും 4 ബില്യൺ ഡോളറിൻെറ നഷ്​ടമുണ്ടായി.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ആഗോള ഓഹരി വിപണികളിൽ വിൽപന സമ്മർദ്ദമുണ്ടായിരുന്നു. ഇന്ത്യൻ വിപണികളിലും ഇത്​ പ്രതിഫലിച്ചു. കഴിഞ്ഞ രണ്ട്​ മാസത്തിനുള്ളിൽ 25 ശതമാനം നഷ്​ടമാണ്​ വിപണികളിലുണ്ടായത്​.

Tags:    
News Summary - Mukesh Ambani's net worth drops 28% to $48 billion-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.