ജിയോക്ക്​ വിത്തിട്ടത്​ മകൾ ഇഷയെന്ന്​ മുകേഷ്​ അംബാനി

ന്യൂഡൽഹി: രാജ്യത്തെ അതിവേഗം വളരുന്ന മൊബൈൽ ശൃഖലയായ ജിയോക്ക്​ വിത്തിട്ടത്​ മകൾ ഇഷയാണെന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. 2011ലാണ്​ മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള ആലോചനകൾ ഉണ്ടായതെന്ന്​ ഫിനാഷ്യൽ എക്​സ്​പ്രസ്​ സംഘടിപ്പിച്ച പരിപാടിയിൽ അംബാനി വ്യക്​തമാക്കി.

ജിയോയുടെ ആശയം ആദ്യമായി നൽകിയത്​ മകൾ ഇഷയായിരുന്നു. ആ സമയത്ത്​ യു.എസിൽ പഠിക്കുകയായിരുന്നു അവൾ. അവധി ദിനത്തിൽ ഇന്ത്യയിലെത്തിയ അവൾക്ക്​ ഒരു പ്രൊജക്​ട്​ വർക്ക്​ സമർപ്പിക്കാനുണ്ടായിരുന്നു. പ്രൊജക്​ട്​ വർക്ക്​ പൂർത്തിയാക്കുന്നതിനിടെയാണ്​ വീട്ടിലെ ഇൻറർനെറ്റ്​ വേഗതയെപ്പറ്റി ഇഷ പരാതി പറഞ്ഞത്​. ആ സമയത്ത്​ ഇന്ത്യയിൽ ഇൻറർനെറ്റ്​ വേഗത വളരെ കുറവായിരുന്നു. ഇൻറർനെറ്റ്​ സേവനങ്ങൾ ലഭിക്കുന്നതിന്​ ഉയർന്ന തുകയും നൽകേണ്ടിയിരുന്നു. ഇതിനെല്ലാം മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോട്​ കൂടിയാണ്​ ജിയോ ആരംഭിക്കാൻ തീരുമാനിച്ചതെന്ന്​ അംബാനി പറഞ്ഞു​.

2016ലാണ്​ ജിയോ സേവനം ആരംഭിച്ചത്​. ഇന്ന്​ ഇന്ത്യയിലെ പ്രമുഖ മൊബൈൽ നെറ്റ്​വർക്കാണ്​ ജിയോ. 4ജി ​നെറ്റ്​വർക്കിൽ ലോകത്തിൽ ഒന്നാമതാകാൻ ജിയോക്ക്​ സാധിച്ചിട്ടുണ്ട്​​ അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - Mukesh Ambani says Jio was seeded by daughter Isha in 2011-BUSINESS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.